AI girlfriend

ഇ എം കോയ ഹാജി മെമ്മോറിയൽ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂർ : കോഴിക്കോട് ) കുറ്റിക്കാട്ടൂരിൻ്റെ സാമുദായിക  സാമൂഹിക  ജീവകാരുണ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച് ആറ് പതിറ്റാണ്ട് സേവന രംഗത്ത് നിറഞ്ഞ നിന്ന ഇ എം കോയ ഹാജിയുടെ നാമധേയത്തിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന  കാമ്പസിൽ  നിർമ്മിച്ച ഇ എം കൊയഹാജി മെമ്മോറിയൽ ബിൽഡിംഗ് ൻ്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ  നിർവഹിച്ചു. സമന്വയ വിദ്യാഭ്യാസ മേഖലയിലും ദീനീ പ്രവർത്തന രംഗത്തും ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് കമ്മിറ്റി നടത്തിയതെന്നും അതിന് തുടക്കം മുതൽ നേതൃത്വം നൽകിയ ഇ എം കോയ ഹാജിക്ക് ഉചിതമായ സ്മാരകമാണ് കേമ്പസിൽ നിർമ്മിച്ചത് എന്നും തങ്ങൾ പറഞ്ഞു . എം സി മായിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.എ ടി ബഷീർ ആമുഖ പ്രസംഗം നടത്തി.


സെക്രട്ടറി സി സലാം ഹാജി സ്വാഗതവും എൻ കെ ജാഫർ ഹാജി നന്ദിയും പറഞ്ഞു.
കേമ്പസിലേക്ക് നിർമ്മിച്ച എൻ കെ മരക്കാർ കുട്ടിഹാജി റോഡ് എം സി മായിൻ ഹാജിയും, ബീലൈൻ സ്കൂൾ എ ഐ ലാബ് പി കെ ഫിറോസ് എംഎൽഎ യും ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ പി ഷകീലറിപ്പോർട്ട് അവതരിപ്പിച്ചു.കെ മൂസ്സ മൗലവി,എൻ പി കോയ ഹാജി,സി വി സംജിത്ത്,ആർ വി ജാഫർ,അനീഷ് പാലാട്ട്,ലത്തീഫ് മണക്കടവ്,
സിദ്ധീഖ് പാണ്ടികശാല,കെ ബുഷ്റ,
കെ പി അബ്ബാസ്,എ എം ആഷിഖ്,
പ്രസംഗിച്ചു.എം സി സൈനുദ്ദീൻ,
പി അബ്ബാസ് ഹാജി,
എ വി കോയ,അലവി പൊതാത്ത്
ഇ എം സലീൽ,വി മാമുക്കുട്ടി,
എൻ വി കോയ,കെ പി അബ്ബാസ്,
എ എം ആഷിഖ്,എ എം അബ്ദുള്ള കോയ,സി മാമു,
എ ബഷീർ അഹമ്മദ്മുനീർ ഇ
തുടങ്ങിയവർ സംബന്ധിച്ചു. ഇഎം കോയ ഹാജിയെക്കുറിച്ച് റഹ്‌മാൻ കുറിക്കാട്ടൂർ  നിർമിച്ച ഡോക്യുമെൻ്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *