അരിയിൽ ഷുക്കൂർ വധം സിപിഎം സംഘടനാ സംവിധാനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമായി തുറന്നുകാട്ടപ്പെട്ട വിധിയാണെന്ന് കെ.കെ. രമ എം എൽ എ. അസഹിഷ്ണുതയുടെ അറവാളുകള്‍ ഉപേക്ഷിക്കും വരെ ഒപ്പമുണ്ടാവണം .
കോഴിക്കോട് :അരിയിൽ ഷുക്കൂർ വധം സിപിഎം സംഘടനാ സംവിധാനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമായി തുറന്നുകാട്ടപ്പെട്ട വിധിയാണെന്ന് കെ.കെ. രമ എം ൽ എ. ആൾക്കൂട്ടം നോക്കിനിൽക്കെ വളഞ്ഞു പിടിച്ച് മണിക്കൂറുകൾ തടങ്കലിൽ വച്ച് വിചാരണ നടത്തി പരസ്യമായി നടപ്പാക്കിയ പാർട്ടി കോടതി വധശിക്ഷയായിരുന്നു അരികിൽ ഷുക്കൂറിൻ്റെത്. ആസൂത്രിതമായി നേതൃത്വം നടപ്പിലാക്കുന്ന ഈ ചോരക്കുരുതിക്ക് തെളിവ് നല്‍കാനും സാക്ഷി പറയാനുമൊന്നും ജീവനില്‍ കൊതിയുള്ളൊരാളും സന്നദ്ധമാവില്ല കേരളത്തിന്‍റെ പൊതു ജനാധിപത്യ മനഃസാക്ഷി കണ്ണിമ ചിമ്മാതെ കാവലിരുന്ന ടി പി കൊലപാതകക്കേസില്‍ പോലും…
യു.എ പി. എ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ റിജാസ് എം. സിദ്ദിഖി നെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി
നാഗ്പൂർ : .യുഎപിഎ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്ക. 560 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നാഗ്പൂർ സെഷൻസ് കോടതിയുടെ നിർണായക വിധി. 2025 മേയ് എട്ടിനാണ് 26-കാരനായ റിജാസിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തുടർന്ന് നാഗ്പൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ തടവറയിലായിരുന്നു ഇദ്ദേഹം. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ബന്ധം ആരോപിച്ചാണ് എടിഎസ് റിജാസിനെതിരെ യുഎപിഎ സെക്ഷൻ 38, 39 വകുപ്പുകൾ…
മലപ്പുറം അങ്ങാടി പ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം.
മലപ്പുറത്ത് :അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം.അങ്ങാടിപ്പുറം എസ്ബിഐ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ഗൂഡലൂര്‍ സ്വദേശികളെ ആക്രമിച്ചാണ് പണം കവരാന്‍ ശ്രമിച്ചത്. ആറ് ലക്ഷം രൂപയാണ് ഗൂഡല്ലൂര്‍ സ്വദേശികള്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. ഇവര്‍ ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ സമയം മൂന്നംഗ സംഘം പണം കവരാനെത്തുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ സാഹസികമായി തട്ടിപ്പ് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, നിലമ്പൂര്‍ കവര്‍ച്ചാക്കേസില്‍…
റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന
കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂച മൂന്ന് വർഷം മുൻപ് കാണാതായ മാമിയെ ചിലർ സൗഹൃദം നടിച്ച് തട്ടികൊണ്ടുപോയതാണെന്ന് സ്ഥിരികരിച്ചു. മാമിയെ കാണാതായതല്ലെന്നും റിയൽ എസ്റ്റേറ്റ് ബന്ധമുള്ള ചിലർ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പ്രതികളെ ഉടൻ പിടിച്ചിരിക്കുമെന്ന് സംഘ തലവനും കോഴിക്കോട് ക്രൈംബ്രാഞ്ച് ഹർട്ട് ആൻ്റ് ഹോമിസൈഡ് ( HH ) വിഭാഗം എസ്…
‘സൈന്യത്തിന് ഇസ്രായേലിൽ നിന്ന് മികച്ച ആയുധങ്ങൾ വാങ്ങണം,’ രാഹുൽ ഗാനധിയുടെ ഇസ് റാഈൽ അനുകൂല പ്രസ്താവന ക്കെതിരെ വിമർശനം ശക്തം
ചിക്കാഗോ :ഇന്ത്യയുടെ വിദേശകാര്യബന്ധങ്ങൾ ഇന്ത്യക്ക് അനുകൂലമായ രീതിയിൽ സംഭവിക്കണം, നമ്മുടെ സൈന്യത്തിന് ഇസ്രായേലിൽ നിന്ന് മികച്ച ആയുധങ്ങൾ വാങ്ങണം ലോകത്ത് വേറെ എവിടയെങ്കിലും എന്ത് സംഭവിക്കുന്നു എന്നത് നോക്കിയല്ല നമ്മുടെ ബന്ധങ്ങൾ തീരുമാനിക്കേണ്ടത്. ഒക്ടോബറിൽ ഇസ്രായേലിൽ നടന്ന ആക്രമണവും ശേഷം ഗസ്സയിൽ നടന്നതിനെയും ഞാൻ തള്ളിപ്പറയുന്നു “ രാഹു ലിൻ്റെ ഇസ്‌റാഈൽ അനുകൂല പ്രസ്താവന ക്കെതിരെ വിമർശനം ശക്തം ചിക്കാഗോ സർവകലാശാലയിൽ നടത്തിയ സംസാരത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. എന്നാൽ ഗസ്സയിലും ലബനാനിലും അടക്കം ഇസ്രായേൽ…
ഇറാഖും ജോർദാനും ജനപ്രിയ മെസ്സേജിംഗ് ആപ്പായ ടെലിഗ്രാമിന് നിരോധനം ഏർപ്പെടുത്തി. ഇന്ത്യയും കടുപ്പിക്കുന്നു
ന്യൂഡൽഹി /മനാമ / ബാഗ്ദാദ്|ദേശീയ സുരക്ഷയും സൈബർ കുറ്റകൃത്യങ്ങളും മുൻനിർത്തി ലോകമെമ്പാടുമുള്ള സർക്കാരുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഏറ്റവും ഒടുവിലായി 2026 നവംബർ 16-ന് ഇറാഖും ജോർദാനും ജനപ്രിയ മെസ്സേജിംഗ് ആപ്പായ ടെലിഗ്രാമിന് നിരോധനം ഏർപ്പെടുത്ത. ഇതോടെ ലോകത്താകെ ടെലിഗ്രാമിന് സമ്പൂർണ്ണ നിരോധനമുള്ള രാജ്യങ്ങളുടെ എണ്ണം പത്തായി. തെക്കൻ ജോർദാനിലെ കറക് പ്രവിശ്യയിലുണ്ടായ പള്ളി ആക്രമണത്തിന് പിന്നാലെ തീവ്രവാദ പ്രചാരണവും ബ്ലാക്ക്‌മെയിലിംഗും തടയാനാണ് ജോർദാൻ നടപടിയെടുത്തത്. അതേസമയം, നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ ടെലിഗ്രാം…
റിയാദിൽ ശക്തമായ ആക്രമണം നടത്തി ഹൂതികൾ .തികൾ
റിയാദ് :സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വ്യാഴാഴ്ച പുലർച്ചെ ശക്തമായ സ്ഫോടന . യെമനിലെ ഹൂത്തി വിമതരിൽ നിന്നുള്ള മിസൈൽ ഭീഷണിയെ തങ്ങൾ നേരിട്ടതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചതോടെ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുക ഉയർന്നതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സ്ഫോടനം കേട്ടു, വടക്കൻ റിയാദിലെ ഒരു നിവാസി ഇതിനെ “അങ്ങേയറ്റം ഉച്ചത്തിൽ” എന്ന് വിശേഷിപ്പിച്ചതായി ഏജൻസി ഫ്രാൻസ്-പ്രസ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ആഘാതം മൂലം തന്റെ വീടിനുള്ളിലെ വാതിലുകൾ…
അരിയിൽ ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനെയും ടി.വി രാജേഷിനെയും വെറുതെ വിട്ടു
കൊച്ചി |കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾക്ക് ആശ്വാസം. കേസിൽ സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനും കുറ്റവിമുക്തി ലഭിച്ചു. ഗണേശൻ, ഉമേശൻ, നിതിൻ നാരായണൻ, സുധാകൻ, അജയകുമാർ എന്നിവരെയും കോടതി വെറുതെ വിട്ടതായാണ് ലഭിക്കുന്ന വിവരം. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപം ഷുക്കൂർ കൊല്ലപ്പെട്ടത്….
അമേരിക്ക ഖിഷം ദ്വീപില്‍ ആക്രമണം നടത്തിയ പിന്നാലെ ഇറാന്‍ തിരിച്ചടി ശക്തമാക്കി
ടെഹ്‌റാൻ :അമേരിക്ക ഖിഷം ദ്വീപില്‍ ആക്രമണം നടത്തിയ പിന്നാലെ ഇറാന്‍ തിരിച്ചടി ശക്തമാക്ക. ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. രണ്ട് മാസത്തിന് ശേഷം മേഖലയിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ശക്തമായ ആക്രമണമാണിത്. അതിനിടെ ഹോര്‍മുസില്‍ യുഎഇയുടെ അഡ്‌നോകിന്റെ എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഇറാന്റെ പുതിയ നീക്കത്തിനെതിരെ ജിസിസി രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നു. ഖത്തറും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു. തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന്…
സുപ്രീംകോടതിയിൽ ഇഡി ക്ക് തിരിച്ചടി;ജാമ്യം തുടർന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ ? അഅ്സം ഖാൻ്റെ ജാമ്യം തുടരട്ടെ -കോടതി
ന്യൂഡെൽഹി :കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് മുഹമ്മദ് അസംഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ച ഇഡി ക്ക് തിരിച്ചടി ജാമ്യം തുടർന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ ? കോടതി ചോദിച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഈ ഹർജി അവതരിപ്പിക്കുകയും അടിയന്തര വാദം കേൾക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്ന് സുപ്രീം കോടതി വിഷയം…

