AI girlfriend
Headlines

Featured posts

രണ്ടു മക്കളുടെ മരണത്തിന് പിന്നാലെ ഗൃഹനാഥനും വിടവാങ്ങി; റാസൽഖൈമയിൽ അപകടത്തിൽ മരിച്ച കള്ളാർ സ്വദേശി അഷറഫിന്റെ കുടുംബത്തെ വിടാതെ ദുരന്തം

  കാഞ്ഞങ്ങാട് :റാസൽഖൈമയിൽ അപകടത്തിൽ മരിച്ച കള്ളാറിലെ അഷറഫിന്റെ കുടുംബത്തെ ദുരന്തം വിടാതെപിന്തുടരുന്നു.…

ബംഗാളിൽ വോട്ടർപ്പട്ടികയിൽ നിന്ന് മുസ്‌ലിം യുവാവിന്റെ പേര് ഒഴിവാക്കി; കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു.

കൊൽക്കത്ത:വോട്ടർപ്പട്ടികയിൽ നിന്ന് മുസ്‌ലിം യുവാവിന്റെ പേര് ഒഴിവാക്കുകയും തുടർന്ന് അവരുടെ കുഞ്ഞിന് ജനന…

മീൻപിടിത്തത്തിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.

പൊന്നാനി: കടലിൽ മീൻപിടിത്തത്തിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു പൊന്നാനി മരക്കടവ് ചന്തക്കാരന്റെ…

ആയുര്‍വേദ മരുന്നുകളിൽ ഹെവി മെറ്റലുകൾ ; ഇവയുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിക്കണം. ഐ. എം എ

കൊച്ചി:ആയുര്‍വേദ മരുന്നുകളില്‍ വലിയ അളവില്‍ മെര്‍ക്കുറി, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകള‍ ഉപയോഗിക്കുന്നതില്‍…

മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി.

മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി…

കോഴിക്കോട് കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ച.…

കസ്റ്റംസ് പരിശോധന വെട്ടിച്ച് ആയുധങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി

കൊച്ചി:കസ്റ്റംസ് പരിശോധന വെട്ടിച്ച് രാജ്യത്തേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കൊച്ചി…

രണ്ടു മക്കളുടെ മരണത്തിന് പിന്നാലെ ഗൃഹനാഥനും വിടവാങ്ങി; റാസൽഖൈമയിൽ അപകടത്തിൽ മരിച്ച കള്ളാർ സ്വദേശി അഷറഫിന്റെ കുടുംബത്തെ വിടാതെ ദുരന്തം

  കാഞ്ഞങ്ങാട് :റാസൽഖൈമയിൽ അപകടത്തിൽ മരിച്ച കള്ളാറിലെ അഷറഫിന്റെ കുടുംബത്തെ ദുരന്തം വിടാതെപിന്തുടരുന്നു. രണ്ടു മക്കളുടെ മരണത്തിന് പിന്നാലെയാണ് അഷറഫ് ഗൾഫിൽ അപകടത്തിൽപ്പെട്ട് മരിച്ചത്. വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയായിരുന്നു റാസൽഖൈമയിൽ അ പകടത്തിൽ മരിച്ച അഷറഫ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു വർഷം മുമ്പ് നാട്ടിൽ തിരി ച്ചെത്തിയതായിരുന്നു. വീട് പണി പൂർത്തിയാക്കി മൂന്ന് മാസം മുമ്പാണ് വിസിറ്റിങ് വിസയിൽ വീണ്ടും അഷറഫ് ദുബൈയിലേക്ക് പോയത്. ദുബൈയിലും അബൂദബിയിലും ഒക്കെയായി ഹോട്ടൽ വ്യാപാര രംഗത്തായിരുന്നു പ്രവർത്തനം. വിസിറ്റിങ്…

Read More

ബംഗാളിൽ വോട്ടർപ്പട്ടികയിൽ നിന്ന് മുസ്‌ലിം യുവാവിന്റെ പേര് ഒഴിവാക്കി; കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു.

കൊൽക്കത്ത:വോട്ടർപ്പട്ടികയിൽ നിന്ന് മുസ്‌ലിം യുവാവിന്റെ പേര് ഒഴിവാക്കുകയും തുടർന്ന് അവരുടെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധക്കുകയും ചെയ്ത് പശ്ചിമ ബംഗാൾ ഭരണകൂടം. SIR പ്രക്രിയക്കിടെ പിതാവിന്റെ പേര് ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലാണ് ജനിച്ച കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടത്. സെപ്റ്റംബർ 9-ന് കൂച്ച് ബെഹാറിലെ ഖതമാരി സ്വദേശിയായ അമീന ഖാത്തൂൻ അബ്ദുൾ ഹബീബ് ദമ്പതികൾക്ക് ജനിച്ച പെൺകുഞ്ഞിനാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ആശുപത്രിയെയും പഞ്ചായത്ത് ഓഫീസിനെയും സമീപിച്ചെങ്കിലും, പഞ്ചായത്ത്…

Read More

മീൻപിടിത്തത്തിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.

പൊന്നാനി: കടലിൽ മീൻപിടിത്തത്തിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്‌കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മിന്നലേറ്റ് പരിക്കേറ്റ പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്‌കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്‌റഫ്‌ എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വൈകിയും മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടായിരുന്നു.”

Read More

ആയുര്‍വേദ മരുന്നുകളിൽ ഹെവി മെറ്റലുകൾ ; ഇവയുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിക്കണം. ഐ. എം എ

കൊച്ചി:ആയുര്‍വേദ മരുന്നുകളില്‍ വലിയ അളവില്‍ മെര്‍ക്കുറി, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകള‍ ഉപയോഗിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഐഎംഎ. മതിയായ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും കൂടാതെ ഇത്തരം ലോഹങ്ങള്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ച നിരവധി മരുന്നുകള്‍ ഉണ്ടായിരിക്കെ, ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിക്കണം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളിലെ മെര്‍ക്കുറിയുടെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ ഇടപെടല്‍….

Read More

മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി.

മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി മാവൂർ: കോഴിക്കോട് മാവൂരിൽ ബേക്കറി പലഹാരങ്ങൾ നിർമ്മിക്കുന്നതിനായി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള ചീഞ്ഞതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. മാവൂരിലെ ‘പി.യു എഗ്ഗ് സെന്റർ’, ‘പുനത്തിൽ എഗ്ഗ് ട്രേഡേഴ്സ്’ എന്നീ രണ്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 16,900 ഓളം പൊട്ടിയതും പഴകിയതുമായ മുട്ടകൾ കണ്ടെത്തിയത്. അറപ്പുളവാക്കുന്ന രീതിയിൽ പുഴുവരിച്ച നിലയിലായിരുന്നു മുട്ടകളിൽ ഭൂരിഭാഗവും. ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ എ.സി ഉൾപ്പെടെയുള്ള…

Read More

കോഴിക്കോട് കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ച. കുറ്റ്യാടി കാക്കുനി പടിഞ്ഞാറേകണ്ടിയിൽ ലിജീഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കസ്റ്റംസ് പരിശോധന വെട്ടിച്ച് ആയുധങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി

കൊച്ചി:കസ്റ്റംസ് പരിശോധന വെട്ടിച്ച് രാജ്യത്തേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂട. ദുബായിൽ നിന്നെത്തിയ ഇവരിൽ നിന്നും എയർ റൈഫിളുകളാണ് കണ്ടെടുത്തത്. ലഗേജുകളിൽ നിന്ന് അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റൈഫിളുകൾ അഴിച്ചുമാറ്റി പല ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. ഇവ വിൽപ്പനയ്ക്കായി എത്തിച്ചതാണോ അതോ സ്വന്തം ആവശ്യത്തിനാണോ എന്ന കാര്യത്തിൽ…

Read More

കാറ്ററിംഗ് ഭക്ഷണത്തിന് 20 ശതമാനം വില വർദ്ധിക്കും

കൊച്ചി:കാറ്ററിംഗ് ഭക്ഷണനിരക്ക് 20 ശതമാനം കൂടും. നിരക്ക് വർദ്ധിപ്പിക്കാൻ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ക്രിസ്മസ് സീസണിൽ വർദ്ധന പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധന കാറ്ററിംഗ് മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ ഭക്ഷണം നൽകേണ്ടി വരുന്ന കാറ്ററിംഗ് സംരംഭകർക്ക് വിലക്കയറ്റം കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. കാറ്ററിംഗ് മേഖലയിൽ നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനാളുകളും അവരുടെ കുടുംബങ്ങളും ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുകയാണെന്നും കേരള കാറ്ററേഴ്സ് അസോസിയേഷൻ (കെ.സി.എ) സംസ്ഥാന…

Read More

സ്വർണവില ഇനി കുറയുമോ അതോ കൂടുമോ? ഇപ്പോൾ വാങ്ങിക്കുന്നതാണോ ബുദ്ധി?

കൊച്ചി :സ്വർണവില ഇനി കുറയുമോ അതോ കൂടുമോ? ഇപ്പോൾ വാങ്ങിക്കുന്നതാണോ ബുദ്ധി സാമ്പത്തിക വിദഗ്ധൻ പറയുന്നത് ജനുവരിയിൽ റെക്കോഡ് തൊട്ട സ്വർണവിലയിൽ ഇപ്പോൾ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 36000 രൂപയുടെ കുറവാണ് പവൻ വിലയിൽ ഉണ്ടായത്. ഇതോടെ ഇനിയും സ്വർണവില കുറയുമോയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സ്വർണത്തിൻ്റെ ഭാവി എന്താണെന്ന് പ്രതികരിക്കുകയാണ് സാമ്പത്തിക വിദഗ്ധൻ ഡോക്ടർ വി കെ വിജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. വായിക്കാം ‘സ്വർണവിലയെ സ്വാധീനിക്കുന്ന പല ഘടകങ്ങൾ ഉണ്ട്. അത് പല…

Read More

മാലയിട്ട കുഞിന് വേണ്ടി അവാർഡിൻ്റെ സന്തോഷ ത്തിൽ വിളമ്പിയ സൽക്കാ രത്തിൽ നിന്ന് ബിരിയാണി ഒഴിവാക്കി അധ്യാപകൻ

മലപ്പുറം: മാലയിട്ട കുഞിന് വേണ്ടി അവാർഡിൻ്റെ സന്തോഷത്തിൽ വിളമ്പിയ സൽക്കാരത്തിൽ നിന്ന് ബിരിയാണി ഒഴിവാക്കി അധ്യാപക . തനിക്ക് ലഭിച്ച ഒരു അവാർഡിന്റെ സന്തോഷം പങ്കുവെക്കാൻ സ്കൂളിലെ കുട്ടികൾക്കെല്ലാം ബിരിയാണി വിരുന്ന് നൽകാനായിരുന്നു മലപ്പുറം വേങ്ങരയിലെ അധ്യാപകനായ കബീർ മാഷ് ആദ്യം തീരുമാനിച്ചത്. എന്നാൽ, തന്റെ ക്ലാസ്സിലെ ഒരു കുഞ്ഞ് ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതമെടുക്കുകയാണെന്ന് അറിഞ്ഞ നിമിഷം മാഷ് ആ തീരുമാനം മാറ്റി. ആ കുഞ്ഞിന്റെ വ്രതശുദ്ധിയെ ബഹുമാനിച്ചുകൊണ്ട്, അവൻ കൂടി സന്തോഷത്തോടെ ഭക്ഷണം കഴിക്കട്ടെ എന്ന്…

Read More
error: Content is protected !!