AI girlfriend
Headlines

സ്ട്രോങ് റൂമുകളില്‍ കാവൽ ക്കാരായി സ്ഥാനാർഥികളുടെ പ്രതിനിധികള്‍ക്കും നിൽക്കാം. അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും അവർക്ക് ലഭ്യമാക്കും – തെരഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷാ ചുമതലയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും പങ്കുചേരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനായി ഓരോ സ്ഥാനാർഥിക്കും തങ്ങളുടെ പ്രതിനിധികളെ നിയോഗിക്കാവുന്നതാണ്. ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനാർഥികൾക്ക് കൈമാറി. സ്ട്രോങ് റൂമുകളുടെ ആദ്യ സുരക്ഷാ വലയത്തിന് പുറത്തായിരിക്കും സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് കാവൽ നിൽക്കാൻ അനുവാദമുണ്ടാകുക. സ്ട്രോങ് റൂമിന് അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും അവർക്ക് ലഭ്യമാക്കും. 24…

Read More

നാട്ടിൽ എത്തിയ ഹനീഫ ആശുപത്രി കട്ടിലിൽ കണ്ടത് ഉറ്റവരുടെ ചേതനയറ്റ മൃതദേഹം.

നാദാപുരം : (കോഴിക്കോട് ) സ്വന്തം മകൾ വെള്ളത്തിൽ മുങ്ങി താണപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ സഹോദര ഭാര്യയുടെയും സഹോദരന്റെയും ജീവനും പുഴയെടുത്തു. കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയ ഹനീഫ ആശുപത്രി കട്ടിലിൽ കണ്ടത് ഉറ്റവരുടെ ചേതനയറ്റ മൃതദേഹം നാദാപുരത്തിനടുത്ത് പുളിയാവ് നാമത്ത് താഴെക്കുനി പാലത്തിനു സമീപത്തുണ്ടായ ദാരുണ ദുരന്തം. നിയമസഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനും തന്റെ പൂർണ ഗർഭിണിയായ ഭാര്യ അസ്മിനയുടെയും അടുത്തേക്ക് സന്തോഷത്തോടെ ഓടിയെത്തിയ ഗൾഫിലായിരുന്ന ഹനീഫയ്ക്ക് നെഞ്ചു പിളർത്തുന്ന വേദനയാണ് പുളിയാവ്‌ പുഴ സമ്മാനിച്ചത്….

Read More

ശോഭസുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെ സസ്പെൻഡ് ചെയ്ത് ബിജെപി.

പാലക്കാട് :പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭസുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെ സസ്പെൻഡ് ചെയ്ത് ബിജെപി.ആലപ്പുഴ ബിജെപി നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തുടർച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പാലക്കാട് മണ്ഡലത്തിൽ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നിൽ ബിന്ദു വിനയകുമാറാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു ഇതിനെതിരെ ബിന്ദു പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വോട്ടിന് പണം നൽകിയ സംഭവം…

Read More

വീട്ടിൽ പണമിടപാട് വിവാദത്തിൽ പ്രതിയായ യശ്വന്ത് വർമ്മ അലഹബാദ് ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ചു.

ന്യൂസെൽഹി: വീട്ടിൽ പണമിടപാട്’ വിവാദത്തിൽ പ്രതിയായ യശ്വന്ത് വർമ്മ അലഹബാദ് ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ തുടരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ജുഡീഷ്യൽ കാലാവധി അവസാനിപ്പിച്ചു തന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുർമുവിന് സമർപ്പിച്ചത് തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ കൊണ്ട് രാഷ്ട്രപതിയുടെ ഓഫീസിനെ പ്രയാസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് വർമ്മ തന്റെ രാജി കത്തിൽ പറഞ്ഞു. അലഹബാദിലെ ഹൈക്കോടതിയിലെ ജഡ്ജി സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയുമ്പോൾ അദ്ദേഹം “അഗാധമായ വേദന”…

Read More

കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും കോടതിക്കു മുമ്പിൽ കൂട്ടത്തല്ല്

താമരശ്ശേരി: താമരശ്ശേരികോടതിക്കു മുമ്പിൽ കൂട്ടതല്ല്. കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ താമരശ്ശേരി കോടതിക്ക് മുന്നിൽ സംഘട്ടനം നടന്നത്. മുക്കം ചെറുവാടിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ;താമരശ്ശേരി കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കോടതിക്ക് മുന്നിൽ ഏറ്റുമുട്ടിയത്. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിൻ (20) നെ കഴിഞ്ഞ നാലാം തീയതി രാത്രി 9.30 മുതൽ കാണാനില്ല എന്നു കാണിച്ച് ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകിയിരുന്നു….

Read More

പശ്ചിമേഷ്യയിലെ സംഘർഷം; ദുബായ് വിമാന സർവ്വീസുകൾ വെട്ട ക്കുറച്ചു . ടിക്കറ്റ് നിരക്കിൽ വൻ വർധന.

ദുബയ് : പശ്ചിമേഷ്യയിലെ ഇറാൻ സംഘർഷ ദുബായ് വിമാന സർവീസുകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്സു .രക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിദേശ വിമാനക്കമ്പനികൾക്ക് ദുബായിലേക്ക് ദിവസേന ഒരു സർവീസ് മാത്രമായി അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ അറിയിപ്പ് പ്രകാരം 2026 മെയ് 31 വരെ ഈ നിയന്ത്രണം തുടരും. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾക്കാണ് ഈ നീക്കം വലിയ തിരിച്ചടിയായിരിക്കുന്നത്. എമിറേറ്റ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ യുഎഇ വിമാനക്കമ്പനികൾ സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ, ഇന്ത്യൻ കമ്പനികൾക്ക് നൂറുകണക്കിന്…

Read More

ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ വിമാനയാത്രയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക ഉന്നതതല ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കം. സമാധാന ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ വിമാനയാത്രയിലെ ഒരു ചിത്രമാണ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും രക്തം പുരണ്ട ബാഗുകളും തനിക്ക് ചുറ്റുമുള്ള വിമാനസീറ്റുകളിൽ നിരത്തി വെച്ചാണ് ഘാലിബാഫ് യാത്ര ചെയ്തത്. ‘ഈ യാത്രയിൽ എന്റെ കൂടെയുള്ളവർ ഇവരാണ്’ എന്ന കുറിപ്പോടെ അദ്ദേഹം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു….

Read More

കേന്ദ്ര നിരീക്ഷകന്റെ വിചിത്ര വാദം, സ്ട്രോംഗ് റൂമിൻ്റെ പൂട്ടിൽ തന്നെ താക്കോൽ വെക്കാൻ ശ്രമം ഇടപെട്ട് കലക്ടർ.

കോട്ടയം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലി കോട്ടയത്ത് അതീവ നാടകീയ സംഭവങ്ങൾ. കേന്ദ്ര നിരീക്ഷകന്റെ വിചിത്രമാ നിർദേശത്തെത്തുടർന്നുണ്ടായ തർക്കം ഒടുവിൽ സുരക്ഷാച്ചുമതലയുള്ള സൈനികർ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുചൂണ്ടുന്ന സാഹചര്യം വരെയെത്തിച്ചു. വൈക്കം മണ്ഡലത്തിലെ യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കോട്ടയം ബസേലിയസ് കോളജിലായിരുന്നു പ്രതിഷേധങ്ങൾക്കും സംഘർഷാവസ്ഥക്കും വേദിയായത്. ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ എം.ഡി സെമിനാരി സ്കൂളിലും വൈക്കത്തേത് ബസേലിയസ് കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ സ്ട്രോങ് റൂമുകൾ പൂട്ടിയ ശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ…

Read More

പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യു.ഡി എഫ്

കണ്ണൂര്‍ :പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. 95 ശതമാനത്തിന് മുകളില്‍ വോട്ടിങ് നടന്ന നാല് ബൂത്തുകളെ സംബന്ധിച്ചാണ് പരാതി. ഈ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചത് 25 ശതമാനത്തിന് മുകളില്‍ മാത്രമാണെന്നും റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പയ്യന്നൂരില്‍ കള്ളവോട്ട ചെയ്യുന്നുണ്ടെന്ന് വോട്ടിങ് സമയത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചില കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പയ്യന്നൂരിലെ യുഡിഎഫ് മുഖ്യ ഇലക്ഷന്‍ ഏജന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്….

Read More

ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി.

തിരുവനന്തപുരം: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡമനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കും. പ്ലസ് ടുവിന് പ്ലസ് വൺ അന്തിമഫലം മാനദണ്ഡമാക്കും. ബോണസ് മാർക്കും കൂട്ടിച്ചേർത്ത് ഫലം പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങും. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് തീരുമാനം.

Read More