മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി.
മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി മാവൂർ: കോഴിക്കോട് മാവൂരിൽ ബേക്കറി പലഹാരങ്ങൾ നിർമ്മിക്കുന്നതിനായി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള ചീഞ്ഞതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. മാവൂരിലെ ‘പി.യു എഗ്ഗ് സെന്റർ’, ‘പുനത്തിൽ എഗ്ഗ് ട്രേഡേഴ്സ്’ എന്നീ രണ്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 16,900 ഓളം പൊട്ടിയതും പഴകിയതുമായ മുട്ടകൾ കണ്ടെത്തിയത്. അറപ്പുളവാക്കുന്ന രീതിയിൽ പുഴുവരിച്ച നിലയിലായിരുന്നു മുട്ടകളിൽ ഭൂരിഭാഗവും. ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ എ.സി ഉൾപ്പെടെയുള്ള…
കോഴിക്കോട് കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ച. കുറ്റ്യാടി കാക്കുനി പടിഞ്ഞാറേകണ്ടിയിൽ ലിജീഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കസ്റ്റംസ് പരിശോധന വെട്ടിച്ച് ആയുധങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി
കൊച്ചി:കസ്റ്റംസ് പരിശോധന വെട്ടിച്ച് രാജ്യത്തേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂട. ദുബായിൽ നിന്നെത്തിയ ഇവരിൽ നിന്നും എയർ റൈഫിളുകളാണ് കണ്ടെടുത്തത്. ലഗേജുകളിൽ നിന്ന് അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റൈഫിളുകൾ അഴിച്ചുമാറ്റി പല ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. ഇവ വിൽപ്പനയ്ക്കായി എത്തിച്ചതാണോ അതോ സ്വന്തം ആവശ്യത്തിനാണോ എന്ന കാര്യത്തിൽ…
കാറ്ററിംഗ് ഭക്ഷണത്തിന് 20 ശതമാനം വില വർദ്ധിക്കും
കൊച്ചി:കാറ്ററിംഗ് ഭക്ഷണനിരക്ക് 20 ശതമാനം കൂടും. നിരക്ക് വർദ്ധിപ്പിക്കാൻ കേരള കാറ്ററേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ക്രിസ്മസ് സീസണിൽ വർദ്ധന പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധന കാറ്ററിംഗ് മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ ഭക്ഷണം നൽകേണ്ടി വരുന്ന കാറ്ററിംഗ് സംരംഭകർക്ക് വിലക്കയറ്റം കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. കാറ്ററിംഗ് മേഖലയിൽ നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനാളുകളും അവരുടെ കുടുംബങ്ങളും ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുകയാണെന്നും കേരള കാറ്ററേഴ്സ് അസോസിയേഷൻ (കെ.സി.എ) സംസ്ഥാന…
സ്വർണവില ഇനി കുറയുമോ അതോ കൂടുമോ? ഇപ്പോൾ വാങ്ങിക്കുന്നതാണോ ബുദ്ധി?
കൊച്ചി :സ്വർണവില ഇനി കുറയുമോ അതോ കൂടുമോ? ഇപ്പോൾ വാങ്ങിക്കുന്നതാണോ ബുദ്ധി സാമ്പത്തിക വിദഗ്ധൻ പറയുന്നത് ജനുവരിയിൽ റെക്കോഡ് തൊട്ട സ്വർണവിലയിൽ ഇപ്പോൾ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 36000 രൂപയുടെ കുറവാണ് പവൻ വിലയിൽ ഉണ്ടായത്. ഇതോടെ ഇനിയും സ്വർണവില കുറയുമോയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സ്വർണത്തിൻ്റെ ഭാവി എന്താണെന്ന് പ്രതികരിക്കുകയാണ് സാമ്പത്തിക വിദഗ്ധൻ ഡോക്ടർ വി കെ വിജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. വായിക്കാം ‘സ്വർണവിലയെ സ്വാധീനിക്കുന്ന പല ഘടകങ്ങൾ ഉണ്ട്. അത് പല…
മാലയിട്ട കുഞിന് വേണ്ടി അവാർഡിൻ്റെ സന്തോഷ ത്തിൽ വിളമ്പിയ സൽക്കാ രത്തിൽ നിന്ന് ബിരിയാണി ഒഴിവാക്കി അധ്യാപകൻ
മലപ്പുറം: മാലയിട്ട കുഞിന് വേണ്ടി അവാർഡിൻ്റെ സന്തോഷത്തിൽ വിളമ്പിയ സൽക്കാരത്തിൽ നിന്ന് ബിരിയാണി ഒഴിവാക്കി അധ്യാപക . തനിക്ക് ലഭിച്ച ഒരു അവാർഡിന്റെ സന്തോഷം പങ്കുവെക്കാൻ സ്കൂളിലെ കുട്ടികൾക്കെല്ലാം ബിരിയാണി വിരുന്ന് നൽകാനായിരുന്നു മലപ്പുറം വേങ്ങരയിലെ അധ്യാപകനായ കബീർ മാഷ് ആദ്യം തീരുമാനിച്ചത്. എന്നാൽ, തന്റെ ക്ലാസ്സിലെ ഒരു കുഞ്ഞ് ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതമെടുക്കുകയാണെന്ന് അറിഞ്ഞ നിമിഷം മാഷ് ആ തീരുമാനം മാറ്റി. ആ കുഞ്ഞിന്റെ വ്രതശുദ്ധിയെ ബഹുമാനിച്ചുകൊണ്ട്, അവൻ കൂടി സന്തോഷത്തോടെ ഭക്ഷണം കഴിക്കട്ടെ എന്ന്…
കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ച. കാരന്തൂർ സ്വദേശി രജനിത്ത് (32) ആണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച…
വിനോദയാത്രയ്ക്കെത്തി, രാത്രി മന്തി കഴിച്ചു; പിന്നാലെ കൂട്ടത്തോടെ ആശുപത്രിയിലേക്ക്’; കട്ടപ്പനയിൽ 37 പേർക്ക് ഭക്ഷ്യവിഷബാധ, രണ്ടുപേർ ഗുരുതരാവസ്ഥയിൽ
തൊടുപുഴ:കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ തിരൂർ സ്വദേശികളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാത്രി 11.30 ന് കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നാണ് ഇവർ മന്തി കഴിച്ചത്. ഭക്ഷണം കഴിച്ച ഉടനെ വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. അവശരായ 37 പേരെ ഉടൻ തന്നെ കട്ടപ്പന താലൂക്ക്…
പുറത്താക്കിയ വിദ്യാർഥികളുടെ സസ്‌പെന്‍ഷൻ റദ്ദാക്കി, പ്രത്യേകം പരീക്ഷ നടത്തണം ഉത്തരവിട്ട് ഹൈക്കോടതി.
കൊച്ചി:കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. സര്‍വകലാശാലക്കും വിസി ഡോ. സിസ തോമസിനും കനത്ത തിരിച്ചടിയായി കോടതി വിധി. വിധിക്ക് പിന്നാലെ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ നടന്നുവന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍m പ്രവേശിക്കാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. മൂന്നാഴ്ച പതിവ് ക്ലാസുകളില്‍ പങ്കെടുക്കാം. ആറ് ആഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണം. സര്‍വകലാശാലയ്ക്ക് താല്‍പര്യമെങ്കില്‍ പുതിയ അന്വേഷണമാകാം. അതിന് വിധി തടസമല്ല. എന്നാല്‍, വിദ്യാര്‍ത്ഥികളെ…
ഒത്തുതീര്‍പ്പിനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത് ശനിയാഴ്ച, പിറ്റേദിവസം വീട്ടിലെത്തി വീണ്ടും വഴക്ക്, മകളുടെ കണ്‍മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു,
പത്തനാപുരം :പട്ടാഴിയില്‍ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. പന്തപ്ലാവ് ക്രിസ്റ്റി ഭവനില്‍ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ കേസ് നിലനിന്നിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെ പോലീസിന്റെ നിർദേശത്തെത്തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മകള്‍ ബിറ്റിക്കൊപ്പം ക്രിസ്റ്റി…

