മണ്ഡല പുനർനിർണയ ബിൽ ; സ്റ്റാലിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ചെന്നൈയിലേക്ക്
ന്യൂഡൽഹി:മണ്ഡല പുനർനിർണയ ബില്ലൽ NDA ക്ക് ഒപ്പം നിൽക്കാൻ തീരുമാനിച്ച ഡി. എം കെ യെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ചെന്നൈ ലേക്ക് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വം നിർണായക സമവായ നീക്കങ്ങൾ തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഇന്ന്(ഞായര്‍) ഡിഎംകെ അധ്യക്ഷൻ എംകെ. സ്റ്റാലിനുമായും എൻസിപി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തും….
സ്വര്‍ണം പിടിവിട്ട് വീണു; ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 16 ആഴ്ചത്തെ ഏറ്റവും കുറവില്‍!
നവംബർ 20-ന് അവസാനിച്ച ആഴ്ചയില്‍, ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 4.44 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 700.90 ബില്യണ്‍ ഡോളറായ കഴിഞ്ഞ 16 ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയാണിത്. റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ കൈവശമുള്ള സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തിലുണ്ടായ വലിയ ഇടിവാണ് ഈ കുറവിന് പ്രധാന കാരണം. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ നാല് ഘടകങ്ങളിലും ഈ ആഴ്ച കുറവ് രേഖപ്പെടുത്തിയെങ്കിലും, മൊത്തം കുറവിന്റെ ഏകദേശം 92 ശതമാനവും സ്വര്‍ണ ശേഖരത്തിലുണ്ടായ…
ബംഗളുരു-മൈസൂരു എക്സ്പ്രസ് ഹൈവെയില്‍ അപകടം; കോഴിക്കോട് സ്വദേശിയും യുവതിയും മരിച്ചു
സഞ്ചരിച്ച മഹീന്ദ്ര ഥാര്‍ ജീപ്പ് മണല്‍ കയറ്റിപ്പോയ ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം. ബംഗളരു:കര്‍ണാടകയില്‍ ബംഗളുരു-മൈസൂരു എക്സ്പ്രസ് ഹൈവെയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത യുവതിയും മരിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ലിഫൈന് മുഹമ്മദ് നിയാസ്, ഒരു യുവതി എന്നിവരാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത കോഴിക്കോട് അരക്കിണര്‍ സ്വദേശി ബേസില്‍ മുഹമ്മദ് അലിക്ക് പരിക്കേറ്റു. സഞ്ചരിച്ച മഹീന്ദ്ര ഥാര്‍ ജീപ്പ് മണല്‍ കയറ്റിപ്പോയ ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം. മണല്‍ കയറ്റി വന്ന ലോറിയെ ആര്…
മുൻ ബൂത്ത് ലെവൽ ഓഫീസറുടെ പറമ്പിന് പിറകിൽ നിന്ന് 925 ഇലക്ഷൻ ഐഡി കാർഡുകൾ കണ്ടെടുത്തു.
പന്തീരാങ്കാവ് : കോഴിക്കോട് പന്തീരാങ്കാവിൽ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ 925 ഇലക്ഷൻ ഐഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപമുള്ള പറമ്പിന്റെ ചുറ്റുമതിൽ തകർന്നുവീണപ്പോഴാണ് കാർഡുകൾ പുറത്തായത്. കണ്ടെത്തിയ കാർഡുകൾ നനഞ്ഞ് നശിച്ച നിലയിലായിരുന്നു. പന്തീരാങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131-ാം ബൂത്തിലെ കാർഡുകളാണ് കൂടുതലുള്ളത്. സമീപത്തെ ചില ബൂത്തുകളിലെ ഏതാനും കാർഡുകളും കൂട്ടത്തിലുണ്ടെന്ന് അധികൃതർ അറിയിച്ചു. മുൻ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിച്ചിരുന് ഇ. വിശ്വനാഥന്റെ വീടിന്റെ പിൻവശത്തുള്ള…
സുപ്രീംകോടതി ഉത്തരവിൽ മധുരയിലെ തിരുപ്പരൻ കുണ്ഡ്രം കുന്നിൽ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചു.
മധുര: സുപ്രീം കോടതിയുടെ കർശന ഉത്തരവിനെത്തുടർന്ന് മധുരയിലെ തിരുപ്പരൻകുണ്ഡ്രം കുന്നിൽ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ശനിയാഴ്ച കാർത്തിക ദീപം തെളിച്ചു. കുന്നിൻ മുകളിൽ നടന്ന ചടങ്ങിൽ 50 ഭക്തർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. രാവിലെ മുതൽ നിരവധി ഭക്തർ കുന്നിൻ താഴ്വാരത്ത് തടിച്ചുകൂടിയിരുന്നു. ദീപം തെളിഞ്ഞതോടെ ഭക്തരിൽ പലരും വൈകാരികമായി പ്രതികരിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. ദീപം തെളിക്കുന്നതിന് മുൻപായി സുപ്രീം കോടതി 15 പേർക്ക് കോടതിയലക്ഷ്യ നോട്ടീസ്…
ശതകോടീശ്വരൻ സഞ്ജയ് കപൂറിന്റെ സ്വത്തുക്കളെച്ചൊല്ലിയുള്ള കുടുംബ തർക്കത്തിൽ, കോടതി നടത്തിവന്ന മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിച്ചു.
ബ്രിട്ടീഷ്-ഇന്ത്യൻ വ്യവസായിയും പ്രിൻസ് വില്യമിന്റെ ദീർഘകാല സുഹൃത്തുമായ ശതകോടീശ്വരൻ സഞ്ജയ് കപൂറിന്റെ സ്വത്തുക്കളെച്ചൊല്ലിയുള്ള കുടുംബ തർക്കത്തിൽ, കോടതി നടത്തിവന്ന മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിച്ച. ഇംഗ്ലണ്ടിൽ പോളോ കളിക്കുന്നതിനിടെ, ഒരു തേനീച്ചയെ വിഴുങ്ങിയതിനെത്തുടർന്നുണ്ടായ സംഭവത്തിൽ കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്. ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ 15 തവണ ചർച്ചകൾ നടത്തിയിട്ടും ഒരു ഒത്തുതീർപ്പിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ, വ്യാഴാഴ്ച കോടതി ഈ നടപടിക്രമം അവസാനിപ്പിക്കുകയായിരുന്നു. ഒത്തുതീർപ്പിന് ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്നും, ഇനി നിയമപോരാട്ടം തുടരുമെന്നും കോടതി…
എസ് എം എ ബാധിതർക്കുള്ള മരുന്നിനു വേണ്ടിയുള്ള ക്യാമ്പയിൻ എന്തിന് ? 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന് സർക്കാർ നൽകും .മന്ത്രി മുരളീധരൻ
കോഴിക്കോട് :എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ മുരളധരൻ. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന്സൗജന്യമായി ലഭിക്കുമെന്നും മരുന്ന് സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എന്തിനാണ് ക്യാമ്പയിനെന്നും മുരളീധരൻ ചോദിച്ചു. അതിനിടെ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കുട്ടികൾക്ക് രണ്ട് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ക്യാമ്പയിനിലൂടെ 30 കോടി രൂപ സമാഹരിച്ചതായാണ് വിവരംഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ക്യാമ്പയിൻ തുടരുമോ എന്നാണ് അറിയേണ്ടത്. കെപിസിസിഅധ്യക്ഷസ്ഥാനവുമായിബന്ധപ്പെട്ട ചർച്ചകളിലും…
കൊടും ക്രൂരത ;ബീഹാറിൽ വിദ്യാർത്ഥികളെ കുളത്തിൽ എറിഞ്ഞു കൊലപ്പെടുത്തി
പറ്റ്ന : മദ്രസ വിദ്യാർഥികളെ കുളത്തിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ 14 വയസുള്ള രണ്ട് മദ്രസ വിദ്യാർഥികളെയാണ് ഭൂ ഉടമയും സംഘവും കുളത്തിൽ എറിഞ്ഞ കൊന്നത്. മുഹമ്മദ് സൈദ് ഷഹീദി, അഷ്റഫ് അലി എന്നിവരാണ് മരിച്ചത്. പാടത്തുനിന്ന് കരിമ്പ് – പേരിൽ കുട്ടികളെ ക്രൂരമായി മർദിച്ച ശേഷം കുളത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. നവംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അഷ്റഫിന്റെ ബന്ധുവായ മുഹമ്മദ് ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു. അന്ന് സംഭാവന ശേഖരിക്കാനായി പോയ അഞ്ച്…
പാർലമെൻറിൽപ്രതിരോധം; വിദേശത്തുള്ള എംപിമാർക്ക് അടിയന്തരമായി തിരിച്ചെത്താൻ കോൺഗ്രസ് നിർദ്ദേശം നൽകി
ന്യൂഡൽഹി:വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്രസർക്കാർ പാർലമെൻറിൽ വീണ്ടും അവതരിപ്പിക്കാൻ പോകുന്ന മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് എംപിമാർക്ക് ഞായറാഴ്ച തിരിച്ചെത്താൻ നിർദ്ദേശം നൽകിയത് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മുഴുവൻ എം.പിമാരും ഡൽഹിയിലെത്തണമെന്നാണ് നിർദേശം. അതേസമയം, ചികിത്സാർഥം വിദേശത്തേക്ക് പോയ കെ. സുധാകരൻ എം.പി സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. 30ന് പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നിർണായക കേന്ദ്ര മന്ത്രിസഭ യോഗം ഞായറാഴ്ച ചേരും. മണ്ഡല…
കോഴിക്കോട് പുതുപ്പാടി സ്വദേശിനിയായ ഇരുപത് കാരിയായ ദളിത് യുവതിയെ നിർത്തിയിട്ട ബസ്സിൽ കൂട്ട ബലാത്സംഗം ചെയ്തു.ജീവനക്കാർ അറസ്റ്റിൽ
താമരശ്ശേരി :കോഴിക്കോട് പുതുപ്പാടി സ്വദേശിനിയായ ഇരുപത് കാരിയായ ദളിത് യുവതിയ നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ചു. ബസ് ജീവനക്കാരായ കെ . കെ അനീഷ് , പി . എസ് സജിത്ത് എന്നിവർ അറസ്റ്റിൽ. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ അച്ഛൻറെ സുഹൃത്തുക്കളായ ഇവർ മുമ്പ് യുവതിയോട് പരിചയം നടിച്ച് മയക്കി കാറിൽ കൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ചിരുന്നു. പീഡനത്തിന് ശേഷം നിരന്തരം യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തു ബസ്സിൽ കൊണ്ടുവന്ന പീഡിപ്പിക്കുകയാണ് ചെയ്തത്. അറസ്റ്റിലായവർ ബസ്സിലെ…

