കാറ്ററിംഗ് ഭക്ഷണത്തിന് 20 ശതമാനം വില വർദ്ധിക്കും
കൊച്ചി:കാറ്ററിംഗ് ഭക്ഷണനിരക്ക് 20 ശതമാനം കൂടും. നിരക്ക് വർദ്ധിപ്പിക്കാൻ കേരള കാറ്ററേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ക്രിസ്മസ് സീസണിൽ വർദ്ധന പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധന കാറ്ററിംഗ് മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ ഭക്ഷണം നൽകേണ്ടി വരുന്ന കാറ്ററിംഗ് സംരംഭകർക്ക് വിലക്കയറ്റം കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. കാറ്ററിംഗ് മേഖലയിൽ നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനാളുകളും അവരുടെ കുടുംബങ്ങളും ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുകയാണെന്നും കേരള കാറ്ററേഴ്സ് അസോസിയേഷൻ (കെ.സി.എ) സംസ്ഥാന…
സ്വർണവില ഇനി കുറയുമോ അതോ കൂടുമോ? ഇപ്പോൾ വാങ്ങിക്കുന്നതാണോ ബുദ്ധി?
കൊച്ചി :സ്വർണവില ഇനി കുറയുമോ അതോ കൂടുമോ? ഇപ്പോൾ വാങ്ങിക്കുന്നതാണോ ബുദ്ധി സാമ്പത്തിക വിദഗ്ധൻ പറയുന്നത് ജനുവരിയിൽ റെക്കോഡ് തൊട്ട സ്വർണവിലയിൽ ഇപ്പോൾ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 36000 രൂപയുടെ കുറവാണ് പവൻ വിലയിൽ ഉണ്ടായത്. ഇതോടെ ഇനിയും സ്വർണവില കുറയുമോയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സ്വർണത്തിൻ്റെ ഭാവി എന്താണെന്ന് പ്രതികരിക്കുകയാണ് സാമ്പത്തിക വിദഗ്ധൻ ഡോക്ടർ വി കെ വിജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. വായിക്കാം ‘സ്വർണവിലയെ സ്വാധീനിക്കുന്ന പല ഘടകങ്ങൾ ഉണ്ട്. അത് പല…
മാലയിട്ട കുഞിന് വേണ്ടി അവാർഡിൻ്റെ സന്തോഷ ത്തിൽ വിളമ്പിയ സൽക്കാ രത്തിൽ നിന്ന് ബിരിയാണി ഒഴിവാക്കി അധ്യാപകൻ
മലപ്പുറം: മാലയിട്ട കുഞിന് വേണ്ടി അവാർഡിൻ്റെ സന്തോഷത്തിൽ വിളമ്പിയ സൽക്കാരത്തിൽ നിന്ന് ബിരിയാണി ഒഴിവാക്കി അധ്യാപക . തനിക്ക് ലഭിച്ച ഒരു അവാർഡിന്റെ സന്തോഷം പങ്കുവെക്കാൻ സ്കൂളിലെ കുട്ടികൾക്കെല്ലാം ബിരിയാണി വിരുന്ന് നൽകാനായിരുന്നു മലപ്പുറം വേങ്ങരയിലെ അധ്യാപകനായ കബീർ മാഷ് ആദ്യം തീരുമാനിച്ചത്. എന്നാൽ, തന്റെ ക്ലാസ്സിലെ ഒരു കുഞ്ഞ് ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതമെടുക്കുകയാണെന്ന് അറിഞ്ഞ നിമിഷം മാഷ് ആ തീരുമാനം മാറ്റി. ആ കുഞ്ഞിന്റെ വ്രതശുദ്ധിയെ ബഹുമാനിച്ചുകൊണ്ട്, അവൻ കൂടി സന്തോഷത്തോടെ ഭക്ഷണം കഴിക്കട്ടെ എന്ന്…
കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ച. കാരന്തൂർ സ്വദേശി രജനിത്ത് (32) ആണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച…
വിനോദയാത്രയ്ക്കെത്തി, രാത്രി മന്തി കഴിച്ചു; പിന്നാലെ കൂട്ടത്തോടെ ആശുപത്രിയിലേക്ക്’; കട്ടപ്പനയിൽ 37 പേർക്ക് ഭക്ഷ്യവിഷബാധ, രണ്ടുപേർ ഗുരുതരാവസ്ഥയിൽ
തൊടുപുഴ:കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ തിരൂർ സ്വദേശികളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാത്രി 11.30 ന് കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നാണ് ഇവർ മന്തി കഴിച്ചത്. ഭക്ഷണം കഴിച്ച ഉടനെ വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. അവശരായ 37 പേരെ ഉടൻ തന്നെ കട്ടപ്പന താലൂക്ക്…
പുറത്താക്കിയ വിദ്യാർഥികളുടെ സസ്‌പെന്‍ഷൻ റദ്ദാക്കി, പ്രത്യേകം പരീക്ഷ നടത്തണം ഉത്തരവിട്ട് ഹൈക്കോടതി.
കൊച്ചി:കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. സര്‍വകലാശാലക്കും വിസി ഡോ. സിസ തോമസിനും കനത്ത തിരിച്ചടിയായി കോടതി വിധി. വിധിക്ക് പിന്നാലെ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ നടന്നുവന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍m പ്രവേശിക്കാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. മൂന്നാഴ്ച പതിവ് ക്ലാസുകളില്‍ പങ്കെടുക്കാം. ആറ് ആഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണം. സര്‍വകലാശാലയ്ക്ക് താല്‍പര്യമെങ്കില്‍ പുതിയ അന്വേഷണമാകാം. അതിന് വിധി തടസമല്ല. എന്നാല്‍, വിദ്യാര്‍ത്ഥികളെ…
ഒത്തുതീര്‍പ്പിനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത് ശനിയാഴ്ച, പിറ്റേദിവസം വീട്ടിലെത്തി വീണ്ടും വഴക്ക്, മകളുടെ കണ്‍മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു,
പത്തനാപുരം :പട്ടാഴിയില്‍ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. പന്തപ്ലാവ് ക്രിസ്റ്റി ഭവനില്‍ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ കേസ് നിലനിന്നിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെ പോലീസിന്റെ നിർദേശത്തെത്തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മകള്‍ ബിറ്റിക്കൊപ്പം ക്രിസ്റ്റി…
‘ഭാര്യ മരിച്ചു’ എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുകൂട്ടിയത് ഭർത്താവ്; മൃതദേഹം കണ്ടപ്പോൾ കൊലപാതകമെന്ന് സംശയം, ഒടുവിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
പാലക്കാട് : പാലക്കാട് അട്ടപ്പാടി കോട്ടത്തറയില്‍ 53 കാരിയായ സിന്ധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയിലായിരുന്നതിനാല്‍ കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. ഭര്‍ത്താവ് സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സജി തന്നെയാണ് നാട്ടുകാരെ വിളിച്ചുകൂട്ടി ഭാര്യ മരിച്ച വിവരം അറിയിച്ചത്. എന്നാല്‍ മൃതദേഹം കണ്ട നാട്ടുകാര്‍ക്ക് തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയിരിക്കുന്നതില്‍ അസ്വാഭാവികത തോന്നി. തുടര്‍ന്ന് അവര്‍ അഗളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം…
മുഖം വെളുക്കാനായി ഉപയോഗിച്ച എഫ് ട്യൂൺ ഫേസ് ക്രീമിലെ അമിത മെർക്കുറി 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ച സംഭവത്തിൽ ബാലവാകാശ കമ്മീഷൻ കേസെടുത്തു.
മലപ്പുറം : മുഖം വെളുക്കാനായി ഉപയോഗിച്ച എഫ് ട്യൂൺ ഫേസ് ക്രീമിലെ അമിത മെർക്കുറി 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ച സംഭവത്തിൽ ബാലവാകാശ കമ്മീഷൻ കേസെടുത്തു ബന്ധപ്പെട്ടവർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു ആരോഗ്യവകുപ്പ് ഡയറക്ടർ കൺട്രോൾ ഓഫീസർ ഡിജിപി എന്നിവർ ഉൾപ്പെടെ 5 അധികൃതരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി ക്രീമിലെ മെർക്കുറിയുടെ അമിത സാന്നിധ്യം മൂലം പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിക്കുകയായിരുന്നു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. കേന്ദ്രസർക്കാർ അംഗീകൃത…
സ്വർണവില ഇടിഞ്ഞ് താഴും; പവൻ 50,000ത്തിലേക്ക് പോകാം..മേരി ജോർജ് പറയുന്നു
സ്വർണവില ഇടിഞ്ഞ് താഴുകയാണ്. ഇന്ന് കേരളത്തിൽ ഒരു പവന് 91720യാണ് വില. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഏകദേശം 15,000 രൂപയോളമാണ് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ ഇനിയും സ്വർണവില കുറയുക തന്നെ ചെയ്യുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്. സീ ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടികളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് വഴിവെച്ചത്. നേരത്തേ വില ഉയർന്നപ്പോൾ വലിയ ലാഭം പ്രതീക്ഷിച്ച് പലരും സ്വർണം വാങ്ങി വെച്ചു. എന്നാൽ ഇപ്പോൾ സ്വർണം പതുക്കെ താഴേക്ക്…

