എസ് എം എ ബാധിതർക്കുള്ള മരുന്നിനു വേണ്ടിയുള്ള ക്യാമ്പയിൻ എന്തിന് ? 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന് സർക്കാർ നൽകും .മന്ത്രി മുരളീധരൻ
കോഴിക്കോട് :എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ മുരളധരൻ. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന്സൗജന്യമായി ലഭിക്കുമെന്നും മരുന്ന് സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എന്തിനാണ് ക്യാമ്പയിനെന്നും മുരളീധരൻ ചോദിച്ചു. അതിനിടെ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കുട്ടികൾക്ക് രണ്ട് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ക്യാമ്പയിനിലൂടെ 30 കോടി രൂപ സമാഹരിച്ചതായാണ് വിവരംഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ക്യാമ്പയിൻ തുടരുമോ എന്നാണ് അറിയേണ്ടത്. കെപിസിസിഅധ്യക്ഷസ്ഥാനവുമായിബന്ധപ്പെട്ട ചർച്ചകളിലും…
കൊടും ക്രൂരത ;ബീഹാറിൽ വിദ്യാർത്ഥികളെ കുളത്തിൽ എറിഞ്ഞു കൊലപ്പെടുത്തി
പറ്റ്ന : മദ്രസ വിദ്യാർഥികളെ കുളത്തിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ 14 വയസുള്ള രണ്ട് മദ്രസ വിദ്യാർഥികളെയാണ് ഭൂ ഉടമയും സംഘവും കുളത്തിൽ എറിഞ്ഞ കൊന്നത്. മുഹമ്മദ് സൈദ് ഷഹീദി, അഷ്റഫ് അലി എന്നിവരാണ് മരിച്ചത്. പാടത്തുനിന്ന് കരിമ്പ് – പേരിൽ കുട്ടികളെ ക്രൂരമായി മർദിച്ച ശേഷം കുളത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. നവംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അഷ്റഫിന്റെ ബന്ധുവായ മുഹമ്മദ് ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു. അന്ന് സംഭാവന ശേഖരിക്കാനായി പോയ അഞ്ച്…
പാർലമെൻറിൽപ്രതിരോധം; വിദേശത്തുള്ള എംപിമാർക്ക് അടിയന്തരമായി തിരിച്ചെത്താൻ കോൺഗ്രസ് നിർദ്ദേശം നൽകി
ന്യൂഡൽഹി:വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്രസർക്കാർ പാർലമെൻറിൽ വീണ്ടും അവതരിപ്പിക്കാൻ പോകുന്ന മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് എംപിമാർക്ക് ഞായറാഴ്ച തിരിച്ചെത്താൻ നിർദ്ദേശം നൽകിയത് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മുഴുവൻ എം.പിമാരും ഡൽഹിയിലെത്തണമെന്നാണ് നിർദേശം. അതേസമയം, ചികിത്സാർഥം വിദേശത്തേക്ക് പോയ കെ. സുധാകരൻ എം.പി സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. 30ന് പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നിർണായക കേന്ദ്ര മന്ത്രിസഭ യോഗം ഞായറാഴ്ച ചേരും. മണ്ഡല…
കോഴിക്കോട് പുതുപ്പാടി സ്വദേശിനിയായ ഇരുപത് കാരിയായ ദളിത് യുവതിയെ നിർത്തിയിട്ട ബസ്സിൽ കൂട്ട ബലാത്സംഗം ചെയ്തു.ജീവനക്കാർ അറസ്റ്റിൽ
താമരശ്ശേരി :കോഴിക്കോട് പുതുപ്പാടി സ്വദേശിനിയായ ഇരുപത് കാരിയായ ദളിത് യുവതിയ നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ചു. ബസ് ജീവനക്കാരായ കെ . കെ അനീഷ് , പി . എസ് സജിത്ത് എന്നിവർ അറസ്റ്റിൽ. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ അച്ഛൻറെ സുഹൃത്തുക്കളായ ഇവർ മുമ്പ് യുവതിയോട് പരിചയം നടിച്ച് മയക്കി കാറിൽ കൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ചിരുന്നു. പീഡനത്തിന് ശേഷം നിരന്തരം യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തു ബസ്സിൽ കൊണ്ടുവന്ന പീഡിപ്പിക്കുകയാണ് ചെയ്തത്. അറസ്റ്റിലായവർ ബസ്സിലെ…
ബംഗാൾ വിവേചനം ; എസ്ഐആറിൽ പേരില്ലാത്തവരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് ഉദ്യോഗസ്ഥർ: ആശങ്കയിൽ ന്യൂന പക്ഷം
കൊൽക്കത്ത :ബംഗാൾ എസ്ഐആറിൽ പേരില്ലാത്തവരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ അറിവോടെയല്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ. എസ്ഐആർ പ്രക്രിയയ്ക്കിടെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ രേഖകൾ സിവിൽ വളന്റിയർമാർക്കൊപ്പം ചേർന്ന് ശേഖരിച്ച് ബംഗാൾ പോലീസ്. ഇതിനായി ക്യാമ്പുകൾ സംഘടിപ്പിച്ചും വീടുകൾ സന്ദർശിച്ചുമാണ് വിവരശേഖരണം നടത്തുന്നതെന്ന് വ്യാഴാഴ്ച ‘ദ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച മുർഷിദാബാദ്, ജൽപായ്ഗുരി, ഉത്തർ ദിനാജ്പൂർ, ഈസ്റ്റ് ബർധമാൻ, ഹൗറ, പുർബ മേദിനിപൂർ ജില്ലകളിലാണ് നടപടി ആരംഭിച്ചതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു….
പാലക്കാട് ജ്വല്ലറി കവർച്ച: ജീവനക്കാർക്കു നേരെ വെടിയുതിർത്തു, 20 പവൻ കവർന്നു”
പാലക്കാട് :പെരുങ്ങോട്ടുകുറിശി ഇഷാൻ ജ്വല്ലറിയിൽ നാലംഗ സംഘം അതിക്രമിച്ച് കയറി ജീവനക്കാർക്കു നേരെ വെടിയുതിർത്ത ശേഷം 20 പവൻ സ്വർണം കവർന്നു. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. കവർച്ചയ്ക്ക് ശേഷം സംഘം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ തുടങ്ങി. ഉടമ സനാദിന്റെ വീടിനോടു ചേർന്നാണ് ജ്വല്ലറി. കവർച്ച നടക്കുമ്പോൾ സനാദും ഭാര്യ ദിവ്യയും രണ്ടു ജീവനക്കാരും കടയിലുണ്ടായിരുന്നു. സനാദും ജീവനക്കാരും ജ്വല്ലറിക്കു പിന്നിൽ ഭക്ഷണം കഴിക്കുമ്പോൾ നാലംഗ സംഘം എത്തിയെന്നാണ് വിവരം. ആ സമയം…
മർദ്ദനമേറ്റെന്ന സംശയം; ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു
കോഴിക്കോട്: പുതുപ്പാടിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കൊട്ടാരക്കോത്ത് കാവുംപുറം അങ്ങാടിയിൽ ഹോട്ടൽ നടത്തിവന്നിരുന്ന അബ്ബാസ് (53) ആണ് മരിച്ചത്. മകന്റെ മർദ്ദനത്തെ തുടർന്നാണ് പരിക്കേറ്റതെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം എട്ടിന് വീട്ടിലെ സ്റ്റെയർകേസിൽനിന്ന് വീണ് പരിക്കേറ്റതായാണ് ആശുപത്രിയിൽ അറിയിച്ചിരുന്നത്. അപകടത്തിൽ 11ഓളം വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയ അബ്ബാസിന് ഇന്നലെ വീണ്ടും ശരീരവേദന രൂക്ഷമായതിനെ തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ…
സൗന്ദര്യമല്ല ആരോഗ്യമാണ് പ്രധാനം ! ഓപ്പറേഷന് സൗന്ദര്യ; കണ്ണൂരില്‍ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടി കൂടി .
കണ്ണൂർ : ഡഗ് വർധക വസ്തുക്കൾ ഗുരുതരമായ ആരോഗ്യ (പശ്നങ്ങൾക്ക് കാരണമായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഓപ്പറേഷൻ സൗന്ദര്യയുമായി ഡ്രഗ് കൺട്രോൾ വകുപ്പ്. ഓപ്പറേഷന് സൗന്ദര്യയുടെ ഭാഗമായി കണ്ണൂരില്‍ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ചവയാണെന്ന് ഡ്രഗ്സ് കണ്ട്രോള് ഇന്റലിജന്‍സ് പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ നിര്‍മ്മാതാക്കളുടെ പേരുകളില്ല. കൂടാതെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും ലേബല്‍ ചെയ്തിട്ടുമില്ല കുട്ടികളെ ആകർഷിക്കുന്ന വിധം പാക്ക് ചെയ്ത ലിപ് ബാം ശേഖരമാണ് പിടികൂടിയത് 65,000 രൂപ വിലവരുന്നതാണ് പിടിച്ചെടുത്തത്
വെള്ളാപ്പള്ളി മൈക്രോ ഫിനാൻസ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം.
കൊച്ചി: വെള്ളാപ്പള്ളിക്ക് പിന്നിൽ നടേശൻ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. നിർദേശങ്ങള്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, നിങ്ങളുടെ പിന്നില്‍ ആരോ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു. കുറെ കേസുകള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ശശിധരന്റെ മറുപടി. അന്തിമ റിപ്പോർട്ട് നൽകാൻ സർക്കാർ മൂന്ന് ആഴ്ച സമയം ആവശ്യപ്പെട്ടു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥന് പാലിച്ചില്ല. ഒരു കേസില്‍ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണത്തില്‍…
കുവൈത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം 2 ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു
കുവൈത്ത് സിറ്റി:കുവൈത്തിന് നേരെ ഇറാ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച രണ്ട് പേരും ഇറ്റാലിയൻ പൗരന്മാരാണ്. കുവൈത്തി, പാകിസ്താനി പൗരന്മാർക്കാണ് പരിക്ക്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈത്തിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണുകൾ കുവൈത്ത് സൈന്യം പ്രതിരോധിച്ചിരുന്നു. ഇത് പ്രതിരോധിക്കുന്നതിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് നാല് പേർക്കും പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇറ്റാലിയൻ പൗരന്മാർ മരണപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു….

