അമേരിക്ക ഖിഷം ദ്വീപില്‍ ആക്രമണം നടത്തിയ പിന്നാലെ ഇറാന്‍ തിരിച്ചടി ശക്തമാക്കി
ടെഹ്‌റാൻ :അമേരിക്ക ഖിഷം ദ്വീപില്‍ ആക്രമണം നടത്തിയ പിന്നാലെ ഇറാന്‍ തിരിച്ചടി ശക്തമാക്ക. ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. രണ്ട് മാസത്തിന് ശേഷം മേഖലയിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ശക്തമായ ആക്രമണമാണിത്. അതിനിടെ ഹോര്‍മുസില്‍ യുഎഇയുടെ അഡ്‌നോകിന്റെ എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഇറാന്റെ പുതിയ നീക്കത്തിനെതിരെ ജിസിസി രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നു. ഖത്തറും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു. തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന്…
സുപ്രീംകോടതിയിൽ ഇഡി ക്ക് തിരിച്ചടി;ജാമ്യം തുടർന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ ? അഅ്സം ഖാൻ്റെ ജാമ്യം തുടരട്ടെ -കോടതി
ന്യൂഡെൽഹി :കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് മുഹമ്മദ് അസംഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ച ഇഡി ക്ക് തിരിച്ചടി ജാമ്യം തുടർന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ ? കോടതി ചോദിച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഈ ഹർജി അവതരിപ്പിക്കുകയും അടിയന്തര വാദം കേൾക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്ന് സുപ്രീം കോടതി വിഷയം…
ജുവനൈൽ നിയമപ്രകാരം കുട്ടികളുടെ ഉയർന്ന പ്രായപരിധി 18 വയസ്സിൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്നത് പരിഗണിക്കണം , സുപ്രധാന നിരീക്ഷണ വുമായി ഹൈക്കോടതി
കൊച്ചി:പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളും അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി. ജുവനൈൽ നിയമപ്രകാരം കുട്ടികളുടെ ഉയർന്ന പ്രായപരിധി 18 വയസ്സിൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്നത് നിയമനിർമ്മാ സഭകൾ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ അഭിപ്രായപ്പെട്ടു. 16 വയസ്സെത്തുമ്പോൾ തന്നെ കുട്ടികൾക്ക് മതിയായ പക്വത കൈവരുന്നുണ്ടെന്ന ഇപ്പോഴത്തെ പ്രവണത ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ പരാമർശം. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ബാലനീതി നിയമം അനുസരിച്ച്…
സ്കൂളിൽ കുടി വെളളത്തിന് മോട്ടോർ പ്രവർത്തിച്ചിട്ടും വെള്ളമില്ല.. പി.ടി എ നടത്തിയ അന്വേഷണത്തിനൊ ടുവിൽ വെള്ളം ചോർ ത്തിയവനെ പിടി കിട്ടി.
കുറ്റിക്കാട്ടൂർ : (കോഴിക്കോട് ) സ്കൂളിൽ കുടിവെളത്തിന് മോട്ടോർ പ്രവർത്തിച്ചിട്ടും വെള്ളമില്ല.. ഒരാഴ്ചയിലേറെ നടത്തിയ അന്വേഷണത്തിനൊടുവിൽ വെള്ളം ചോർത്തിയവനെ പിടി കിട്ടി. കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് മാമ്പുഴയിൽ നിന്നും കൊണ്ടു പോകുന്ന പൈപ്പ് ലൈനി ൽ നിന്നും സ്‌കൂളിലെ ടാങ്കിലെക്ക് വെള്ളം ലഭിക്കാതെ വന്നതോടെയാണ് പി.ടി. എ കമ്മറ്റി അന്വേഷണം നടത്തിയത്. പൈപ്പ് ലൈൻ കടന്നു പോകുന്ന കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ ചാലിയാറക്കൽ താഴം ഭാഗത്ത് ഇതേ പൈപ്പിൽ നിന്നും മറ്റൊരു കണക്ഷൻ പോകുന്നത് കണ്ടെത്തി….
വിവാഹ സല്‍ക്കാരത്തി നിടെയുണ്ടായ സംഘര്‍ഷത്തില്‍ മധ്യവയസ്‌കന്‍ മരിച്ച കേസില്‍ ഒരാൾ അറസ്‌റ്റിൽ.
കണ്ണൂര്‍: പള്ളിക്കുന്നിലെ വീട്ടില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മധ്യവയസ്‌കന്‍ മരിച്ച കേസില്‍ ഒരാൾ അറസ്‌റ്റി. ധാന്യമില്‍ ഉടമ പള്ളിക്കുന്ന് രാജീവ് നഗര്‍ ഉന്നതിക്ക് സമീപത്തെ മാധവാലയത്തില്‍ പി. സുമേശന്‍ (55) കൊല്ലപ്പെട്ട കേസിലാണ് ബി.ജെ.പി പ്രവർത്തകനായ പള്ളിക്കുന്ന് രാജീവ് നഗറിലെ പടിഞ്ഞാറെപ്പുരയില്‍ പി.പി ശരത്ത് എന്ന ഉണ്ണി (38) യെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് വൈകീട്ട് 3.30ഓടെയാണ് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷമുണ്ടായത്. സുമേശന്റെ ബന്ധുവായ സഞ്ജയന്റെ വീട്ടിലായിരുന്നു വിവാഹസല്‍ക്കാരം. അവിടെയുണ്ടായ ഒരാളുമായി സംസാരിക്കവെ…
കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
കോഴിക്കോട് :കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോ ഇന്നലെ അർധരാത്രിയോടെയോ മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആരുടേതാണെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്
നെതന്യാഹുവിന് കനത്ത തിരിച്ചടി ; പ്രതിപക്ഷ സഖ്യം പാർലമെന്റ് സ്പീക്കർ സ്ഥാനം പിടിച്ചെടുത്തു
ടെൽ അവീവ് :ഇസ്രായേൽ രാഷ്ട്രീയത്തിൽ കെയർടേക്കർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കനത്ത രാഷ്ട്രീയ തിരിച്ചടിയായി പ്രതിപക്ഷ സഖ്യം പാർലമെന്റ് സ്പീക്കർ സ്ഥാനം പിടിച്ചെടുത്തു. 120 അംഗ നെസെറ്റിൽ (പാർലമെന്റ്) നടന്ന വോട്ടെടുപ്പിൽ 66 വോട്ടുകൾ നേടി പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിന്റെ സഖ്യകക്ഷിയായ മതൻ കഹാന പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ഓഫീർ കാറ്റ്സിന് 52 വോട്ടുകൾ മാത്രമാണ് നേടാനായത് ഒക്ടോബർ 27-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകൾ…
എസ്. എം എ രോഗം ബാധിച്ച മൂന്നു മക്കളുടെ ചികിത്സക്ക് ഹൃദയ രാഗത്തിൻ്റെ പാട്ടും ചായയുമായി കുറ്റിക്കാട്ടൂർ വ്യാപാരി യൂത്ത് വിംഗ് .
കുറ്റിക്കാട്ടൂർ : പിഞ്ചു കുരുന്നുകളുടെ കണ്ണിൽ നോക്കിതളർന്നു പോകുന്ന കുടുംബത്തെ നെഞ്ചോട് ചേർത്ത മലയാളിക്കൊപ്പം ചേർന്ന് കുറ്റിക്കാട്ടൂരിലെ വ്യാപാരി യൂത്ത് വിംഗ്. കോഴിക്കോട് ഓമശ്ശേരിയിലെ അരുണിൻ്റെ എസ്. എം എ രോഗം ( Spinal muscular atrophy) ബാധിച്ച മൂന്നു മക്കളുടെ ചികിത്സക്ക് ഹൃദയരാഗത്തിൻ്റെ പാട്ടും ചായയു ചേർത്താണ് കുറ്റിക്കാട്ടൂരിൽ ഇവർ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഷമീർ കുന്ദമംഗലം നിർവഹിച്ചു. ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ പാർക്ക് അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സെക്രട്ടറി…
മാവൂർ പ്രസ് ക്ലബ് ലത്തീഫ് കുറ്റികുളം അനുസ്മരണം സംഘടിപ്പിച്ചു.
മാവൂർ : മാവൂർ പ്രസ് ക്ലബ്ബ് മെമ്പറും പത്രപ്രവർത്തന, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനുമായിരുന്ന ലത്തീഫ് കുറ്റികുളത്തിന്റെ സ്മരണ പുതുക്കി മാവൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. മാവൂർ ആയിഷ കോംപ്ലക്സിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. മാവൂരിലെ പത്രവിതരണ രംഗത്ത് 50 വർഷത്തിലേറെ സേവനം നൽകുന്ന ആലി ഹസൻ, എഴുത്തിൽ ശ്രദ്ധേയനായ എം.വി. സഹ്‌ല ചെറൂപ്പ്, FMGE പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. അമൽ…
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു
കാസർക്കോട് : അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ച. മുളിയാര്‍ പഞ്ചായത്തിലെ മാസ്തിക്കുണ്ട് ചൂരിമൂല സ്വദേശി റിയാസ് (38) ആണ് മരിച്ചത്.” ചൊവ്വാഴ്ച വൈകീട്ട് പ്രവാസലോകത്തേക്ക് തിരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കിടെയാണ് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗം. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു ദാരുണമായ സംഭവം. വീടിന്റെ മുറ്റത്ത് കാര്‍ കഴുകിക്കൊണ്ടിരിക്കെ റിയാസ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ തന്നെ…

