നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിൽ.
നിലമ്പൂർ:നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. നാലംഗസംഘമാണ് പണം തട്ടിയത്. പണം തട്ടിയെടുത്തത് മണ്ണാര്‍ക്കാട് സ്വദേശികളാണെന്നും നടന്നത് ആസൂത്രിത കവര്‍ച്ചയെന്നും പോലീസ് പറയുന്നു. കാളികാവ് അഞ്ചവടി സ്വദേശി ഫിറോസിന്റെ പണമാണ് നഷ്ടമായത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പകർത്തിയ ചിത്രങ്ങളിൽ ഫിറോസ് ബാങ്കിൻറെ കോണിപ്പടികൾ ഇറങ്ങി വരുന്നതും നാലങ്കസംഘം പണം തട്ടിയെടുക്കുന്നതും കാണാം ഉച്ചയോടെ നിലമ്പൂരിലെ ബേങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്നാണ് ഫിറോസ് പണവുമായി…
കോഴിക്കോട് വീണ്ടും ജപ്തി; ഒറ്റക്കു താമസിക്കുന്ന സഹോദരിമാരുടെ വീട് ജപ്തി ചെയ്തു വീട്ടിൽ നിന്നും ഇറക്കി വിട്ടു
കുറ്റിക്കാട്ടൂർ : ( കോഴിക്കോട് ) കോഴിക്കോട് വീണ്ടും ജപ്തി. ഒറ്റക്കു താമസിക്കുന്ന സഹോദരിമാരുടെ വീട് ജപ്തി ചെയ്തു വീട്ടിൽ നിന്നും ഇറക്കി വിട്ട. കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം കരുവാറ്റ യിൽ താമസിക്കുന്ന പ്രേമ ( 65 ) അമൃത വല്ലി ( 62 ) എന്നി വരെയാണ് കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കിയത് . പത്ത് വർഷം മുമ്പ് മരിച്ചു പോയ സഹോദരൻ രാജഗോപാലൻ നായർ ഫറോക്കിലെ ഭാസ്‌കര പ്പണിക്കരുമായി നടത്തിയ പണമിടപാടിനെ തുടർന്നാണ് ജപ്തി…
പാമ്പൻ പാലത്തിൽ മലയാളി യുവതി ട്രെയിനിൽനിന്ന് ചാടി.സുരക്ഷാ ഭിത്തിയിൽ ഇടിച്ചു പരിക്ക്,
രാമേശ്വരം :തമിഴ്നാട്ടിലെ പാമ്പൻ റെയിൽപാലത്തിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേർ ട്രെയിനിൽ നിന്ന് ചാടി. ഇതിൽ ഒരാൾ മരിക്കുകയും മലയാളിയായ യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേരും ട്രെയിനിൽ നിന്ന് ചാടിയ സാഹചര്യത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായാണ് സംഭവങ്ങൾ. ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്ന് മധുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവാവാണ് ആദ്യം കടലിലേക്ക് ചാടിയത്. ഞായറാഴ്ച രാവിലെ തന്നെ മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്തു നിന്ന് രാമേശ്വരത്തേക്ക് പോവുകയായിരുന്ന അമൃത എക്സ്പ്രസിൽ യാത്ര…
അവസാന ശ്വാസത്തിന് മുന്‍പ് എനിക്കെന്റെ മോനെ ഒന്ന് കാണണം’; 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന സക്കരിയയുടെ ഉമ്മ ബിയ്യുമ്മയുടെ വാക്കുകള്‍ സദസ്സിനെ കണ്ണീരിലാഴ്ത്തി.
കൊച്ചി: ‘എന്റെ മോനെ പിടിച്ചുകൊണ്ടുപോയിട്ട് പത്തൊന്‍പതാം വര്‍ഷമാണിത്. 18 വര്‍ഷമായി ഞാന്‍ കാത്തിരിക്കുന്നു. ഇന്ന് അല്ലെങ്കില്‍ നാളെ അവന്‍ വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ അവസാന ശ്വാസത്തിന് മുന്‍പ് എനിക്കവനെ ഒന്ന് കാണണം…’ കിടപ്പിലായ അവസ്ഥയിലും ഇടറുന്ന ശബ്ദത്തോടെ ഒരു ഉമ്മ പങ്കുവെച്ച ഈ വാക്കുകള്‍ കൊച്ചിയിലെ അന്താരാഷ്ട്ര വനിതാ സമ്മേളന വേദിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. 2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട് 2009 മുതല്‍ ജാമ്യമില്ലാതെ വിചാരണത്തടവുകാരനായി കഴിയുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി…
ഹരിയാനയിൽ കന്നുകാലി കടത്ത് ആരോപിച്ച് വീണ്ടും പോലീസ് വേട്ട ; രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ഹരിയാനയിലെ നൂഹ് ജില്ലയില്‍ കന്നുകാലി കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ പോലീസ് വെടി വെച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം . മെജിിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു ഞായറാഴ്ച (നവംബര്‍ 15) പുലര്‍ച്ചെ ഫിറോസ്പൂര്‍ ഝിര്‍ക്ക സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീമ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ വാദമെങ്കിലും, സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത് നൂഹ് ബീമ സ്വദേശി ഷേര്‍ മുഹമ്മദിന്റെ മകന്‍ സാബിര്‍, രാജസ്ഥാനിലെ…
ബൈക്ക് അപകടത്തിന്റെ പാടുകൾ ആണെന്ന് നാട്ടുകാർ കരുതി; ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി കാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് നാട്ടുകാരും മറ്റും ആദ്യം കരുതിയിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ മുഖത്ത് കവിളിന് സമീപം വെടിയേറ്റ പാടും മൃതദേഹത്തിന് അരികിൽ നിന്ന് ഒരു തോക്കും കണ്ടെത്തുകയായിരുന്നു. തോക്കുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ…
വിദേശ സർവകലാ ശാലകളിൽ പഠനത്തിന് സഹായം: അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ കോഴ്‌സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദേശ സർവകലാശാലകളിൽ പഠനത്തിന് വിദ്യാർഥികൾ ഷെഡ്യൂൾഡ്/കൊമേഴ്‌സ്യൽ ബാങ്കിൽ നിന്നോ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിദ്യാർഥികൾക്കാണ് അർഹത. വിദേശത്ത് ഉപരിപഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല….
കൈയിലെ ടാറ്റൂവിൽ നിന്ന് പ്രതിയിലേക്ക്; മണ്ണിനടിയിൽ ഒളിപ്പിച്ച 15 കിലോ സ്വർണം വീണ്ടെടുത്തു, നിഷാന്തിനായി തിരച്ചിൽ
മധുര: (www.truevisionnews.com) മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷണം പോയ സ്വർണത്തിൽ 15 കിലോ പൊലീസ് വീണ്ടെടുത്തു. പെൺസുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമാണ് മുഖ്യപ്രതി മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഓഫർ നേടുക സംഭവത്തിൽ പെൺസുഹൃത്തും പ്രതിയുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതിയായ 25കാരൻ നിഷാന്തിനായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് മധുരയിലെ തനിഷ്ക് ജ്വല്ലറിയുടെ പുതിയ ഷോറൂമിൽ നിന്ന് 20 കിലോയോളം വരുന്ന സ്വർണ-വജ്രാഭരണങ്ങൾ കവർന്നത്. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കൈയിലെ ടാറ്റൂവും കേന്ദ്രീകരിച്ച്…
കെഎസ്ഇബിയുടെ അനാസ്ഥ; തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ചു
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ച. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വച്ചാണ് അപകടം നടന്നത്. സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്യാണെന്ന് നാട്ടുകാർ ആരോപിച്ചു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ…
മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി.
ആലപ്പുഴ:മാവേലിക്കരയിൽ മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി ആലപ്പുഴ മാവേലിക്കരക്ക് സമീപം മാങ്ങാംകുഴിയിലാണ് ഞെട്ടിക്കുന്ന സംഭവം. അസം ഗുവാഹത്തി സ്വദേശിയും നിർമാണത്തൊഴിലാളിയുമായ പിതാവ് പാരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പാരിതോഷ് ഭാര്യയുടെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് എറിയുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി വീണ് അവശനിലയിലായെന്നായിരുന്നു ആദ്യം കുടുംബം ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ…

