എസ്. എം എ രോഗം ബാധിച്ച മൂന്നു മക്കളുടെ ചികിത്സക്ക് ഹൃദയ രാഗത്തിൻ്റെ പാട്ടും ചായയുമായി കുറ്റിക്കാട്ടൂർ വ്യാപാരി യൂത്ത് വിംഗ് .
കുറ്റിക്കാട്ടൂർ : പിഞ്ചു കുരുന്നുകളുടെ കണ്ണിൽ നോക്കിതളർന്നു പോകുന്ന കുടുംബത്തെ നെഞ്ചോട് ചേർത്ത മലയാളിക്കൊപ്പം ചേർന്ന് കുറ്റിക്കാട്ടൂരിലെ വ്യാപാരി യൂത്ത് വിംഗ്. കോഴിക്കോട് ഓമശ്ശേരിയിലെ അരുണിൻ്റെ എസ്. എം എ രോഗം ( Spinal muscular atrophy) ബാധിച്ച മൂന്നു മക്കളുടെ ചികിത്സക്ക് ഹൃദയരാഗത്തിൻ്റെ പാട്ടും ചായയു ചേർത്താണ് കുറ്റിക്കാട്ടൂരിൽ ഇവർ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഷമീർ കുന്ദമംഗലം നിർവഹിച്ചു. ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ പാർക്ക് അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സെക്രട്ടറി…
മാവൂർ പ്രസ് ക്ലബ് ലത്തീഫ് കുറ്റികുളം അനുസ്മരണം സംഘടിപ്പിച്ചു.
മാവൂർ : മാവൂർ പ്രസ് ക്ലബ്ബ് മെമ്പറും പത്രപ്രവർത്തന, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനുമായിരുന്ന ലത്തീഫ് കുറ്റികുളത്തിന്റെ സ്മരണ പുതുക്കി മാവൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. മാവൂർ ആയിഷ കോംപ്ലക്സിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. മാവൂരിലെ പത്രവിതരണ രംഗത്ത് 50 വർഷത്തിലേറെ സേവനം നൽകുന്ന ആലി ഹസൻ, എഴുത്തിൽ ശ്രദ്ധേയനായ എം.വി. സഹ്‌ല ചെറൂപ്പ്, FMGE പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. അമൽ…
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു
കാസർക്കോട് : അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ച. മുളിയാര്‍ പഞ്ചായത്തിലെ മാസ്തിക്കുണ്ട് ചൂരിമൂല സ്വദേശി റിയാസ് (38) ആണ് മരിച്ചത്.” ചൊവ്വാഴ്ച വൈകീട്ട് പ്രവാസലോകത്തേക്ക് തിരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കിടെയാണ് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗം. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു ദാരുണമായ സംഭവം. വീടിന്റെ മുറ്റത്ത് കാര്‍ കഴുകിക്കൊണ്ടിരിക്കെ റിയാസ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ തന്നെ…
സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ജുനൈദിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സർക്കാർ .
തിരുവനന്തപുരം:മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിനാലുകാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച നിർദേശം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് കൈമാറി.സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി. സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൂപ്പർവൈസറി വീഴ്ചയുടെ പേരിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ഇന്നലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു….
അമേരിക്കന്‍ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ കൊല്ലപ്പെട്ടതാണോ? തെളിവുമായി ഫോറൻസിക് സർജൻ .
ഷിങ്ടണ്‍ ഡിസി:ലോകത്തെ രാഷ്ട്രീയ നേതൃത്വത്തെയും നിരവധി സമ്പന്നരെയും പ്രമുഖ്യ വ്യക്തികളെയും സ്വാധീനിച്ച അമേരിക്കന്‍ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ കൊല്ലപ്പെട്ടതാണോ എപ്സ്റ്റിൽജയിലില്‍ ജീവനൊടുക്കിയതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും അവകാശപ്പെട്ട് ഫോറന്‍സിക് സര്‍ജന്‍. 2019 ഓഗസ്റ്റ് 10-ന് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ജയിൽ സെന്ററിലെ സെല്ലിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിക്കളഞ് കൊണ്ട് എപ്സ്റ്റീൻ കൊല്ലപ്പെട്ടതാണെന്നാണ് പുതിയ വിവരം എപ്സ്റ്റീന്റെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തനിക്ക് വ്യക്തമായത് എപ്‌സ്റ്റീനെ കൊലപ്പെടുത്തിയതാണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ പ്രൊഫസര്‍ മൈക്കേല്‍…
നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിൽ.
നിലമ്പൂർ:നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. നാലംഗസംഘമാണ് പണം തട്ടിയത്. പണം തട്ടിയെടുത്തത് മണ്ണാര്‍ക്കാട് സ്വദേശികളാണെന്നും നടന്നത് ആസൂത്രിത കവര്‍ച്ചയെന്നും പോലീസ് പറയുന്നു. കാളികാവ് അഞ്ചവടി സ്വദേശി ഫിറോസിന്റെ പണമാണ് നഷ്ടമായത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പകർത്തിയ ചിത്രങ്ങളിൽ ഫിറോസ് ബാങ്കിൻറെ കോണിപ്പടികൾ ഇറങ്ങി വരുന്നതും നാലങ്കസംഘം പണം തട്ടിയെടുക്കുന്നതും കാണാം ഉച്ചയോടെ നിലമ്പൂരിലെ ബേങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്നാണ് ഫിറോസ് പണവുമായി…
കോഴിക്കോട് വീണ്ടും ജപ്തി; ഒറ്റക്കു താമസിക്കുന്ന സഹോദരിമാരുടെ വീട് ജപ്തി ചെയ്തു വീട്ടിൽ നിന്നും ഇറക്കി വിട്ടു
കുറ്റിക്കാട്ടൂർ : ( കോഴിക്കോട് ) കോഴിക്കോട് വീണ്ടും ജപ്തി. ഒറ്റക്കു താമസിക്കുന്ന സഹോദരിമാരുടെ വീട് ജപ്തി ചെയ്തു വീട്ടിൽ നിന്നും ഇറക്കി വിട്ട. കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം കരുവാറ്റ യിൽ താമസിക്കുന്ന പ്രേമ ( 65 ) അമൃത വല്ലി ( 62 ) എന്നി വരെയാണ് കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കിയത് . പത്ത് വർഷം മുമ്പ് മരിച്ചു പോയ സഹോദരൻ രാജഗോപാലൻ നായർ ഫറോക്കിലെ ഭാസ്‌കര പ്പണിക്കരുമായി നടത്തിയ പണമിടപാടിനെ തുടർന്നാണ് ജപ്തി…
പാമ്പൻ പാലത്തിൽ മലയാളി യുവതി ട്രെയിനിൽനിന്ന് ചാടി.സുരക്ഷാ ഭിത്തിയിൽ ഇടിച്ചു പരിക്ക്,
രാമേശ്വരം :തമിഴ്നാട്ടിലെ പാമ്പൻ റെയിൽപാലത്തിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേർ ട്രെയിനിൽ നിന്ന് ചാടി. ഇതിൽ ഒരാൾ മരിക്കുകയും മലയാളിയായ യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേരും ട്രെയിനിൽ നിന്ന് ചാടിയ സാഹചര്യത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായാണ് സംഭവങ്ങൾ. ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്ന് മധുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവാവാണ് ആദ്യം കടലിലേക്ക് ചാടിയത്. ഞായറാഴ്ച രാവിലെ തന്നെ മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്തു നിന്ന് രാമേശ്വരത്തേക്ക് പോവുകയായിരുന്ന അമൃത എക്സ്പ്രസിൽ യാത്ര…
അവസാന ശ്വാസത്തിന് മുന്‍പ് എനിക്കെന്റെ മോനെ ഒന്ന് കാണണം’; 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന സക്കരിയയുടെ ഉമ്മ ബിയ്യുമ്മയുടെ വാക്കുകള്‍ സദസ്സിനെ കണ്ണീരിലാഴ്ത്തി.
കൊച്ചി: ‘എന്റെ മോനെ പിടിച്ചുകൊണ്ടുപോയിട്ട് പത്തൊന്‍പതാം വര്‍ഷമാണിത്. 18 വര്‍ഷമായി ഞാന്‍ കാത്തിരിക്കുന്നു. ഇന്ന് അല്ലെങ്കില്‍ നാളെ അവന്‍ വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ അവസാന ശ്വാസത്തിന് മുന്‍പ് എനിക്കവനെ ഒന്ന് കാണണം…’ കിടപ്പിലായ അവസ്ഥയിലും ഇടറുന്ന ശബ്ദത്തോടെ ഒരു ഉമ്മ പങ്കുവെച്ച ഈ വാക്കുകള്‍ കൊച്ചിയിലെ അന്താരാഷ്ട്ര വനിതാ സമ്മേളന വേദിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. 2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട് 2009 മുതല്‍ ജാമ്യമില്ലാതെ വിചാരണത്തടവുകാരനായി കഴിയുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി…
ഹരിയാനയിൽ കന്നുകാലി കടത്ത് ആരോപിച്ച് വീണ്ടും പോലീസ് വേട്ട ; രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ഹരിയാനയിലെ നൂഹ് ജില്ലയില്‍ കന്നുകാലി കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ പോലീസ് വെടി വെച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം . മെജിിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു ഞായറാഴ്ച (നവംബര്‍ 15) പുലര്‍ച്ചെ ഫിറോസ്പൂര്‍ ഝിര്‍ക്ക സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീമ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ വാദമെങ്കിലും, സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത് നൂഹ് ബീമ സ്വദേശി ഷേര്‍ മുഹമ്മദിന്റെ മകന്‍ സാബിര്‍, രാജസ്ഥാനിലെ…

