കുവൈത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം 2 ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു
കുവൈത്ത് സിറ്റി:കുവൈത്തിന് നേരെ ഇറാ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച രണ്ട് പേരും ഇറ്റാലിയൻ പൗരന്മാരാണ്. കുവൈത്തി, പാകിസ്താനി പൗരന്മാർക്കാണ് പരിക്ക്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈത്തിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണുകൾ കുവൈത്ത് സൈന്യം പ്രതിരോധിച്ചിരുന്നു. ഇത് പ്രതിരോധിക്കുന്നതിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് നാല് പേർക്കും പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇറ്റാലിയൻ പൗരന്മാർ മരണപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു….
വൈദ്യുതി ബിൽ അടയ്ക്കാത്തതിന് മാതാവിനെ മർദ്ദിച്ചു : മർദ്ദനമേറ്റ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ
കോഴിക്കോട് (നാദാപുരം): വൈദ്യുതി ബിൽ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ വീട്ടമ്മയ ദിവസങ്ങൾക്കിപ്പുറം സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നാദാപുരം ഇരിങ്ങണ്ണൂർ കയനോളി മഹല്ലിലെ പോത്തേരി സുഹ്റ (58) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സുഹ്റയ്ക്ക് മകന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ സുഹ്റ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മകൻ യാസിറിനെതിരെ നാദാപുരം പൊലീസ് കേസെടുത്തിരുന്നു. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി ഓഫീസിൽനിന്ന് യാസിറിന് ഫോൺ വിളി…
ഡൽഹി സമരം റിപ്പോർട്ട് ചെയ്ത മലയാളി മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശം
ഡൽഹി സമരം റിപ്പോർട്ട് ചെയ്ത മലയാളി മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ച. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയാണ് ആരോപണങ്ങൾ പരിശോധിക്കുക. കേരള പത്രപ്രവർത്തക യൂണിയൻ(KUWJ ) ഡൽഹി ഘടകം സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. സുപ്രീം കോടതി ഏഴ് മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ വെച്ചതിലും കൈയേറ്റം ചെയ്തതിലും തെളിവുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ഭരണഘടനാപരമായ സംരക്ഷണം പരിശോധിക്കുമെന്ന്…
ഇസ്റാഈൽ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഗസ്സയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഖാലിദ് അബു നദയും ഭാര്യയും കൊല്ലപ്പെട്ടു .
ഗസ്സ: ഗാസ മുനമ്പിൽ വെടിനിർത്തൽ നിലനിൽക്കെത്തന്നെ ആക്രമണങ്ങൾ തുടരുന്നതിനിടെ, ഒരു മുതിർന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയും ഉൾപ്പെടെ കുറഞ്ഞത് എട്ട് ഫലസ്തീനികൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഖാലിദ് അബു നദയും ഭാര്യയും പടിഞ്ഞാറൻ ദേർ എൽ-ബലായിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ-അഖ്സ മാർട്ടിയേഴ്സ് ആശുപത്രിയിലെ ഡോക്ടർമാർ വ്യാഴാഴ്ച അറിയിച്ചു. മറ്റ് ആറ് പേർക്ക് പരിക്കേറ്റു, അവരിൽ പലരുടെയും നില ഗുരുതരമാണ് മുൻകൂട്ടി മുന്നറിയിപ്പ് നൽകാതെ,…
ശക്തമായ തിരിച്ചു വരവ് നടത്തി സ്വർണം; ഒരു പവന് കൂടിയത് 1920 രൂപ, ഇന്നത്തെ നിരക്കറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ആശ്വസിച്ച് കച്ചവടക്കാർ .കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹240 വർധിച്ച് ₹11,540 ആയി. ഒരു പവന് ₹1,920 വർധിച്ച് ₹92,320 ആയി.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹195 വർധിച്ച് ₹9,440 ആയും 14 കാരറ്റിന് ₹155 വർധിച്ച് ₹7,395 ആയും 9 കാരറ്റിന് ₹95 വർധിച്ച് ₹4,770 ആയും ഉയർന്നു. കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന്…
രണ്ടു മക്കളുടെ മരണത്തിന് പിന്നാലെ ഗൃഹനാഥനും വിടവാങ്ങി; റാസൽഖൈമയിൽ അപകടത്തിൽ മരിച്ച കള്ളാർ സ്വദേശി അഷറഫിന്റെ കുടുംബത്തെ വിടാതെ ദുരന്തം
കാഞ്ഞങ്ങാട് :റാസൽഖൈമയിൽ അപകടത്തിൽ മരിച്ച കള്ളാറിലെ അഷറഫിന്റെ കുടുംബത്തെ ദുരന്തം വിടാതെപിന്തുടരുന്നു. രണ്ടു മക്കളുടെ മരണത്തിന് പിന്നാലെയാണ് അഷറഫ് ഗൾഫിൽ അപകടത്തിൽപ്പെട്ട് മരിച്ചത്. വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയായിരുന്നു റാസൽഖൈമയിൽ അ പകടത്തിൽ മരിച്ച അഷറഫ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു വർഷം മുമ്പ് നാട്ടിൽ തിരി ച്ചെത്തിയതായിരുന്നു. വീട് പണി പൂർത്തിയാക്കി മൂന്ന് മാസം മുമ്പാണ് വിസിറ്റിങ് വിസയിൽ വീണ്ടും അഷറഫ് ദുബൈയിലേക്ക് പോയത്. ദുബൈയിലും അബൂദബിയിലും ഒക്കെയായി ഹോട്ടൽ വ്യാപാര രംഗത്തായിരുന്നു പ്രവർത്തനം. വിസിറ്റിങ്…
ബംഗാളിൽ വോട്ടർപ്പട്ടികയിൽ നിന്ന് മുസ്ലിം യുവാവിന്റെ പേര് ഒഴിവാക്കി; കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു.
കൊൽക്കത്ത:വോട്ടർപ്പട്ടികയിൽ നിന്ന് മുസ്ലിം യുവാവിന്റെ പേര് ഒഴിവാക്കുകയും തുടർന്ന് അവരുടെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധക്കുകയും ചെയ്ത് പശ്ചിമ ബംഗാൾ ഭരണകൂടം. SIR പ്രക്രിയക്കിടെ പിതാവിന്റെ പേര് ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലാണ് ജനിച്ച കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടത്. സെപ്റ്റംബർ 9-ന് കൂച്ച് ബെഹാറിലെ ഖതമാരി സ്വദേശിയായ അമീന ഖാത്തൂൻ അബ്ദുൾ ഹബീബ് ദമ്പതികൾക്ക് ജനിച്ച പെൺകുഞ്ഞിനാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ആശുപത്രിയെയും പഞ്ചായത്ത് ഓഫീസിനെയും സമീപിച്ചെങ്കിലും, പഞ്ചായത്ത്…
മീൻപിടിത്തത്തിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.
പൊന്നാനി: കടലിൽ മീൻപിടിത്തത്തിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മിന്നലേറ്റ് പരിക്കേറ്റ പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്റഫ് എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വൈകിയും മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടായിരുന്നു.”
ആയുര്‍വേദ മരുന്നുകളിൽ ഹെവി മെറ്റലുകൾ ; ഇവയുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിക്കണം. ഐ. എം എ
കൊച്ചി:ആയുര്‍വേദ മരുന്നുകളില്‍ വലിയ അളവില്‍ മെര്‍ക്കുറി, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകള ഉപയോഗിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഐഎംഎ. മതിയായ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും കൂടാതെ ഇത്തരം ലോഹങ്ങള്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ച നിരവധി മരുന്നുകള്‍ ഉണ്ടായിരിക്കെ, ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിക്കണം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സ്കിന്‍ കെയര്‍ ഉത്പന്നങ്ങളിലെ മെര്‍ക്കുറിയുടെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ ഇടപെടല്‍….
മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി.
മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി മാവൂർ: കോഴിക്കോട് മാവൂരിൽ ബേക്കറി പലഹാരങ്ങൾ നിർമ്മിക്കുന്നതിനായി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള ചീഞ്ഞതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. മാവൂരിലെ ‘പി.യു എഗ്ഗ് സെന്റർ’, ‘പുനത്തിൽ എഗ്ഗ് ട്രേഡേഴ്സ്’ എന്നീ രണ്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 16,900 ഓളം പൊട്ടിയതും പഴകിയതുമായ മുട്ടകൾ കണ്ടെത്തിയത്. അറപ്പുളവാക്കുന്ന രീതിയിൽ പുഴുവരിച്ച നിലയിലായിരുന്നു മുട്ടകളിൽ ഭൂരിഭാഗവും. ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ എ.സി ഉൾപ്പെടെയുള്ള…

